മീഡിയവൺ 'ബ്രേവ്ഹാർട്ട്'അവാർഡ് നാമനിർദേശ സമർപ്പണം ഇന്ന് അവസാനിക്കും
text_fieldsദുബൈ: മീഡിയവൺ ഏർപ്പെടുത്തിയ 'ബ്രേവ് ഹാർട്ട്'അവാർഡിന് നാമനിർദേശം സമർപ്പിക്കാനുള്ള അവസാന സമയം ഇന്ന്. ആയിരക്കണക്കിന് അപേക്ഷകളാണ് ഇതുമായി ബന്ധപ്പെട്ട് ലഭിച്ചത്. കോവിഡ് പ്രതിസന്ധി കാലത്ത് ഗൾഫിൽ ആയിരങ്ങൾക്ക് തുണയായവരെ ആദരിക്കുന്നതിനാണ് പുരസ്കാരം. വ്യക്തികൾ, കൂട്ടായ്മകൾ, സ്ഥാപനങ്ങൾ എന്നിവരെയാണ് അവാർഡിനായി പരിഗണിക്കുക. മൂന്നുമാസം നീണ്ടുനിൽക്കുന്ന പ്രക്രിയയിൽ വിവിധ ഗൾഫ് രാജ്യങ്ങളിലായി അമ്പതോളം 'ബ്രേവ് ഹാർട്ട്'അവാർഡുകൾ വിതരണം ചെയ്യും.
സർക്കാർ സംവിധാനങ്ങൾ, ആരോഗ്യപ്രവർത്തകർ, മലയാളി കൂട്ടായ്മകൾ, അംഗീകൃത ഇന്ത്യൻ അസോസിയേഷനുകൾ, ശ്രദ്ധേയമായതും വേറിട്ടതുമായ പ്രവർത്തനങ്ങൾകൊണ്ട് ആദരമർഹിക്കുന്ന വ്യക്തികൾ, സാമൂഹിക പ്രവർത്തകർ, സ്വകാര്യ വാണിജ്യ സ്ഥാപനങ്ങൾ എന്നിവക്കാണ് പുരസ്കാരം. braveheart@mediaone.in എന്ന ഇ-മെയിൽ വിലാസത്തിലാണ് നിർദേശങ്ങൾ സമർപ്പിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.