കോഴിക്കോട്: കരളുകത്തുന്ന കാലത്ത് കനിവിെൻറ കുളിർമഴ പെയ്യിച്ചവരെ ആദരിക്കാൻ 'മീഡിയവൺ ന്യൂസ്' ഏർപ്പെടുത്തിയ 'ബ്രേവ് ഹാർട്ട്' പുരസ്കാരങ്ങൾ ബുധനാഴ്ച പ്രഖ്യാപിക്കും.ആരോഗ്യമന്ത്രി കെ.കെ. ശൈലജ, ഗായിക കെ.എസ്. ചിത്ര, നടനും സംവിധായകനുമായ ജോയ് മാത്യു എന്നിവരാണ് ജേതാക്കളെ പ്രഖ്യാപിക്കുക.യു.എ.ഇയിൽനിന്നാണ് ആദ്യഘട്ട ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. ഇന്ത്യൻ സമയം രാത്രി 10.45ന് (യു.എ.ഇയിൽ 9.15) പ്രഖ്യാപന ചടങ്ങ് 'മീഡിയവൺ ന്യൂസ്' തത്സമയം സംപ്രേഷണം ചെയ്യും.
കോവിഡ് രൂക്ഷമായ സമയത്ത് പ്രവാസികളെ കൈവിടാതെ ചേർത്തുനിർത്തിയ സംഘടനകൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമാണ് അവാർഡ് നൽകുന്നത്.പ്രേക്ഷകരിൽനിന്ന് ലഭിച്ച ആയിരത്തിലേറെ നാമനിർദേശങ്ങളിൽനിന്നാണ് ഇവരെ തിരഞ്ഞെടുത്തത്.ജേതാക്കൾക്ക് അടുത്തദിവസങ്ങളിൽ നടക്കുന്ന പ്രത്യേക ചടങ്ങുകളിൽ പുരസ്കാരങ്ങൾ കൈമാറും.
നാടണയാൻ കൊതിച്ചവരെ നാട്ടിലെത്തിച്ചും ലോക്ഡൗണിൽ കുടുങ്ങിയവർക്ക് ഭക്ഷണമെത്തിച്ചും ക്വാറൻറീനൊരുക്കിയും ചികിത്സ നൽകിയും പരിശോധന നടത്തിയും പ്രവാസികൾക്ക് കൈത്താങ്ങായി നിന്നവർ നിരവധിയാണ്. സ്വന്തം ജോലി നഷ്ടപ്പെട്ടപ്പോഴും മറ്റുള്ളവർക്കായി കർമരംഗത്തിറങ്ങിയവരും മഹാമാരിയുടെ പിടിയിൽപെടുമെന്ന ഭയമില്ലാതെ സന്നദ്ധ പ്രവർത്തനത്തിനിറങ്ങിയവരും ഇക്കൂട്ടത്തിലുണ്ട്. ഇവരിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിെൻറ പ്രതീക്ഷയായി മാറിയവർക്കാണ് മീഡിയവൺ ആദരമർപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.