Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമീഡിയവൺ ന്യൂസ് 'ബ്രേവ്...

മീഡിയവൺ ന്യൂസ് 'ബ്രേവ് ഹാർട്ട്' അവാർഡ് പ്രഖ്യാപനം ഇന്ന്​

text_fields
bookmark_border
മീഡിയവൺ ന്യൂസ് ബ്രേവ് ഹാർട്ട് അവാർഡ് പ്രഖ്യാപനം ഇന്ന്​
cancel

കോഴിക്കോട്: കരളുകത്തുന്ന കാലത്ത്​ കനിവി​െൻറ കുളിർമഴ പെയ്യിച്ചവരെ ആദരിക്കാൻ 'മീഡിയവൺ ന്യൂസ്' ഏർപ്പെടുത്തിയ 'ബ്രേവ് ഹാർട്ട്' പുരസ്കാരങ്ങൾ ബുധനാഴ്​ച പ്രഖ്യാപിക്കും.ആരോഗ്യമന്ത്രി കെ.കെ. ശൈലജ, ഗായിക കെ.എസ്. ചിത്ര, നടനും സംവിധായകനുമായ ജോയ് മാത്യു എന്നിവരാണ് ജേതാക്കളെ പ്രഖ്യാപിക്കുക.യു.എ.ഇയിൽനിന്നാണ് ആദ്യഘട്ട ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. ഇന്ത്യൻ സമയം രാത്രി 10.45ന് (യു.എ.ഇയിൽ 9.15) പ്രഖ്യാപന ചടങ്ങ് 'മീഡിയവൺ ന്യൂസ്' തത്സമയം സംപ്രേഷണം ചെയ്യും.

കോവിഡ്​ രൂക്ഷമായ സമയത്ത്​ പ്രവാസികളെ കൈവിടാതെ ചേർത്തുനിർത്തിയ സംഘടനകൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമാണ് അവാർഡ്​ നൽകുന്നത്​.പ്രേക്ഷകരിൽനിന്ന് ലഭിച്ച ആയിരത്തിലേറെ നാമനിർദേശങ്ങളിൽനിന്നാണ്​ ഇവരെ തിരഞ്ഞെടുത്തത്​.ജേതാക്കൾക്ക് അടുത്തദിവസങ്ങളിൽ നടക്കുന്ന പ്രത്യേക ചടങ്ങുകളിൽ പുരസ്കാരങ്ങൾ കൈമാറും.

നാടണയാൻ കൊതിച്ചവരെ നാട്ടിലെത്തിച്ചും ലോക്​ഡൗണിൽ കുടുങ്ങിയവർക്ക്​ ഭക്ഷണമെത്തിച്ചും ക്വാറൻറീനൊരുക്കിയും ചികിത്സ നൽകിയും പരിശോധന നടത്തിയും പ്രവാസികൾക്ക്​ കൈത്താങ്ങായി നിന്നവർ നിരവധിയാണ്​. സ്വന്തം ജോലി നഷ്​ടപ്പെട്ടപ്പോഴും മറ്റുള്ളവർക്കായി കർമരംഗത്തിറങ്ങിയവരും മഹാമാരിയുടെ പിടിയിൽപെടുമെന്ന ഭയമില്ലാതെ സന്നദ്ധ പ്രവർത്തനത്തിനിറങ്ങിയവരും ഇക്കൂട്ടത്തിലുണ്ട്​. ഇവരിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൂടെ സമൂഹത്തി​െൻറ പ്രതീക്ഷയായി മാറിയവർക്കാണ്​ മീഡിയവൺ ആദരമർപ്പിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:'Braveheart' awardMediaOne News
Next Story