ദുബൈ: രുചികളുടെ മേളപ്പെരുക്കം തീർത്ത മീഡിയവൺ സ്റ്റാർ ഷെഫിന്റെ രണ്ടാം സീസണിന് കർട്ടനുയരുന്നു. ഫെബ്രുവരി 18ന് ദുബൈ വാട്ടർഫ്രണ്ട് മാർക്കറ്റിൽ പാചകതാരത്തെ കണ്ടെത്താനുള്ള മീഡിയവൺ സ്റ്റാർ ഷെഫിന്റെ ഗ്രാൻഡ് ഫിനാലെ അരങ്ങേറും. ഫിനാലെക്കൊപ്പംതന്നെ കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക പാചകമത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ, കൈ നിറയെ സമ്മാനങ്ങളുമായി സ്പോട്ട് കുക്കിങ് കോമ്പറ്റീഷനുകളും ഒരുക്കുന്നുണ്ട്.
സ്റ്റാർ ഷെഫിൽ പങ്കെടുക്കാൻ പാചകവൈദഗ്ധ്യം തെളിയിക്കുന്ന മൂന്നു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ഫെബ്രുവരി 12നുമുമ്പായി +971 526491855ലേക്ക് വാട്സ്ആപ് ചെയ്യണം. പാചകവിഭവത്തിൽ ‘നെല്ലറ’ ബ്രാൻഡിന്റെ ഏതെങ്കിലും ഒരു ഭക്ഷ്യ ഉൽപന്നമെങ്കിലും ഉൾപ്പെടുത്തിയിരിക്കണം. വിഡിയോ അയക്കുന്നവരിൽനിന്നു തെരഞ്ഞെടുക്കുന്ന 25 പേർക്ക് ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാം. 10,000 ദിർഹമിന്റെ കാഷ് പ്രൈസുകളാണ് വിജയികളെ കാത്തിരിക്കുന്നത്.
പരിപാടിയുടെ ഭാഗമായി നടക്കുന്ന ജൂനിയർ ഷെഫിൽ പങ്കെടുക്കാൻ കുട്ടികളുടെ പാചക വൈദഗ്ധ്യം തെളിയിക്കുന്ന മൂന്നു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ഫെബ്രുവരി 12നുമുമ്പായി +971 526491855 എന്ന നമ്പറിലേക്ക് വാട്സ്ആപ് ചെയ്യണം. തീ ഉപയോഗിക്കാതെയുള്ള പാചക രീതിയുപയോഗിച്ചാണ് വിഭവം തയാറാക്കേണ്ടത്. തെരഞ്ഞെടുക്കപ്പെടുന്ന 15 പേർക്ക് ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ഇത്തവണ സംഘമായി മത്സരിക്കാനുള്ള അവസരവുമുണ്ട്. നാലു പേരടങ്ങുന്ന ടീമാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. മത്സരാർഥികളെല്ലാം 14 വയസ്സിന് മുകളിലുള്ളവരായിരിക്കണം. എറൗണ്ട് ദ വേൾഡ് തീമിൽ Starters, Main Course, Dessert എന്നിങ്ങനെ കോമ്പോ വിഭവങ്ങളാണ് തയാറാക്കേണ്ടത്. തയാറാക്കുന്ന വിഭവങ്ങളുടെ പേരും മത്സരാർഥികളുടെ പേരുവിവരങ്ങളും ഫെബ്രുവരി 12നുമുമ്പായി +971 52 649 1855ലേക്ക് വാട്സ്ആപ് ചെയ്യണം. തെരഞ്ഞെടുക്കുന്ന 10 ടീമുകൾക്കാണ് അവസാന മത്സരത്തിൽ പങ്കെടുക്കാൻ അവസരം. ഷെഫ് പിള്ള മത്സരത്തിന് മേൽനോട്ടം വഹിക്കും. വിജയികൾക്ക് 25,000 യു.എ.ഇ ദിർഹമിന്റെ മൂല്യമുള്ള സമ്മാനങ്ങൾ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.