Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമീ​ഡി​യ​വ​ൺ സ്റ്റാ​ർ...

മീ​ഡി​യ​വ​ൺ സ്റ്റാ​ർ ഷെ​ഫ്​ ര​ണ്ടാം സീ​സ​ൺ 18ന്

text_fields
bookmark_border
mediaone star chef season 2
cancel

ദു​ബൈ: രു​ചി​ക​ളു​ടെ മേ​ള​പ്പെ​രു​ക്കം തീ​ർ​ത്ത മീ​ഡി​യ​വ​ൺ സ്റ്റാ​ർ ഷെ​ഫി​ന്റെ ര​ണ്ടാം സീ​സ​ണി​ന് ക​ർ​ട്ട​നു​യ​രു​ന്നു. ഫെ​ബ്രു​വ​രി 18ന് ​ദു​ബൈ വാ​ട്ട​ർ​ഫ്ര​ണ്ട് മാ​ർ​ക്ക​റ്റി​ൽ പാ​ച​ക​താ​ര​ത്തെ ക​ണ്ടെ​ത്താ​നു​ള്ള മീ​ഡി​യ​വ​ൺ സ്റ്റാ​ർ ഷെ​ഫി​ന്റെ ഗ്രാ​ൻ​ഡ് ഫി​നാ​ലെ അ​ര​ങ്ങേ​റും. ഫി​നാ​ലെ​ക്കൊ​പ്പം​ത​ന്നെ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും പ്ര​ത്യേ​ക പാ​ച​ക​മ​ത്സ​ര​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ, കൈ ​നി​റ​യെ സ​മ്മാ​ന​ങ്ങ​ളു​മാ​യി സ്​​പോ​ട്ട് കു​ക്കി​ങ്​ കോ​മ്പ​റ്റീ​ഷ​നു​ക​ളും ഒ​രു​ക്കു​ന്നു​ണ്ട്.

സ്റ്റാ​ർ ഷെ​ഫി​ൽ പ​​ങ്കെ​ടു​ക്കാ​ൻ പാ​ച​ക​വൈ​ദ​ഗ്ധ്യം തെ​ളി​യി​ക്കു​ന്ന മൂ​ന്നു മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള വി​ഡി​യോ ഫെ​ബ്രു​വ​രി 12നു​മു​മ്പാ​യി +971 526491855ലേ​ക്ക് വാ​ട്സ്ആ​പ് ചെ​യ്യ​ണം. പാ​ച​ക​വി​ഭ​വ​ത്തി​ൽ ‘നെ​ല്ല​റ’ ബ്രാ​ൻ​ഡി​ന്‍റെ ഏ​തെ​ങ്കി​ലും ഒ​രു ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​മെ​ങ്കി​ലും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്ക​ണം. വി​ഡി​യോ അ​യ​ക്കു​ന്ന​വ​രി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ക്കു​ന്ന 25 പേ​ർ​ക്ക്​ ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ പ​​ങ്കെ​ടു​ക്കാം. 10,000 ദി​ർ​ഹ​മി​ന്റെ കാ​ഷ് പ്രൈ​സു​ക​ളാ​ണ് വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ജൂ​നി​യ​ർ ഷെ​ഫി​ൽ പ​​ങ്കെ​ടു​ക്കാ​ൻ കു​ട്ടി​ക​ളു​ടെ പാ​ച​ക വൈ​ദ​ഗ്ധ്യം തെ​ളി​യി​ക്കു​ന്ന മൂ​ന്നു മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള വി​ഡി​യോ ഫെ​ബ്രു​വ​രി 12നു​മു​മ്പാ​യി +971 526491855 എ​ന്ന ന​മ്പ​റി​ലേ​ക്ക് വാ​ട്സ്ആ​പ് ചെ​യ്യ​ണം. തീ ​ഉ​പ​യോ​ഗി​ക്കാ​തെ​യു​ള്ള പാ​ച​ക രീ​തി​യു​പ​യോ​ഗി​ച്ചാ​ണ് വി​ഭ​വം ത​യാ​റാ​ക്കേ​ണ്ട​ത്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന 15 പേ​ർ​ക്ക് ഗ്രാ​ൻ​ഡ്​ ഫി​നാ​ലെ​യി​ൽ പ​​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കും. ഇ​ത്ത​വ​ണ സം​ഘ​മാ​യി മ​ത്സ​രി​ക്കാ​നു​ള്ള അ​വ​സ​ര​വു​മു​ണ്ട്. നാ​ലു പേ​ര​ട​ങ്ങു​ന്ന ടീ​മാ​ണ് മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കേ​ണ്ട​ത്. മ​ത്സ​രാ​ർ​ഥി​ക​ളെ​ല്ലാം 14 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​രാ​യി​രി​ക്ക​ണം. എ​റൗ​ണ്ട് ദ ​വേ​ൾ​ഡ് തീ​മി​ൽ Starters, Main Course, Dessert എ​ന്നി​ങ്ങ​നെ കോ​മ്പോ വി​ഭ​വ​ങ്ങ​ളാ​ണ് ത​യാ​റാ​ക്കേ​ണ്ട​ത്. ത​യാ​റാ​ക്കു​ന്ന വി​ഭ​വ​ങ്ങ​ളു​ടെ പേ​രും മ​ത്സ​രാ​ർ​ഥി​ക​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ളും ഫെ​ബ്രു​വ​രി 12നു​മു​മ്പാ​യി +971 52 649 1855ലേ​ക്ക് വാ​ട്സ്ആ​പ് ചെ​യ്യ​ണം. തെ​ര​ഞ്ഞെ​ടു​ക്കു​ന്ന 10 ടീ​മു​ക​ൾ​ക്കാ​ണ്​ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം. ഷെ​ഫ് പി​ള്ള മ​ത്സ​ര​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്കും. വി​ജ​യി​ക​ൾ​ക്ക്​ 25,000 യു.​എ.​ഇ ദി​ർ​ഹ​മി​ന്റെ മൂ​ല്യ​മു​ള്ള സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsSeason 2Mediaone star chef
News Summary - MediaOne star chef season 2 on 18 th
Next Story