ഗ്ലോബ് ട്രക്കേഴ്സ് എഫ്.സിയാണ് കണ്ണൂർ ജില്ലക്കായി കളത്തിലിറങ്ങുന്നത്. സന്തോഷ് ട്രോഫി താരങ്ങളായ നിർമൽ, അഷ്കർ, രാഹുൽ കെ.പി എന്നിവരാണ് ടീമിന്റെ നെടുംതൂണുകൾ. കണ്ണൂർ വാരിയേഴ്സ് എന്ന പേരിലിറങ്ങുന്ന ടീമിന്റെ മാനേജർ റിയാസാണ്.
ഗോകുലം എഫ്.സിയുടെ തമിഴ്നാട് സന്തോഷ് ട്രോഫി താരം ഇമ്മാനുവൽ നയിക്കുന്ന ടീമാണ് ട്രിവാൻഡ്രം ടൈറ്റാൻസ്. ജൊവാൻസ് ഫിറ്റ്നസ് കോസ്റ്റൽ ട്രിവാൻഡ്രത്തിന്റെ ടീമാണ് തിരുവനന്തപുരം ജില്ലയെ പ്രതിനിധാനം ചെയ്ത് ബൂട്ടണിയുന്നത്. കെ.എസ്.ഇ.ബി താരം കുഞ്ഞുമോൻ, അണ്ടർ 21 കേരള താരമായിരുന്ന അഭിലാഷ് എന്നിവരും ടീമിന്റെ മുഖ്യ ആയുധങ്ങളാണ്. സ്റ്റെബിൻ, അനീസ് എന്നിവരാണ് മാനേജർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.