അബൂദബി: അബൂദബിയെ മികച്ച മെഡിക്കൽ ടൂറിസം കേന്ദ്രമാക്കാനുള്ള വിശാല പദ്ധതിയുടെ ഭാഗമായി മികച്ച ഡോക്ടർമാരെ നിയമിക്കാനും നിരവധി സ്പെഷലിസ്റ്റ് സേവനങ്ങൾ ലഭ്യമാക്കാനും നീക്കം. ലോകത്തിെൻറ എല്ലാ ഭാഗങ്ങളിൽനിന്നുമുള്ള ജനങ്ങളെ അബൂദബിയിൽ ചികിത്സ തേടാൻ പ്രോത്സാഹിപ്പിക്കുന്നതിനും ഇവിടെ താമസിക്കുന്നവർക്ക് വിദേശത്ത് ചികിത്സ തേടൽ ആവശ്യമാണെന്ന തോന്നലില്ലാതിരിക്കാനും ആവശ്യമായ നടപടികൾ സ്വകീരിക്കുന്നതുമായി ബന്ധപ്പെട്ട് അബൂദബി സാംസ്കാരിക^വിനോദസഞ്ചാര വകുപ്പ് (ഡി.സി.ടി അബൂദബി) മെഡിക്കൽ ടൂറിസം അസോസിയേഷനുമായി (എം.ടി.എ) കരാറിൽ ഒപ്പുവെച്ചു. കരാർ പ്രകാരം ചൈന, റഷ്യ, മിന മേഖലയിലെ മറ്റു രാജ്യങ്ങൾ തുടങ്ങിയ പ്രധാന വിപണി ലക്ഷ്യമാക്കി എം.ടി.എ പ്രവർത്തിക്കും.
കഴിഞ്ഞ വർഷം റഷ്യൻ സന്ദർശകരുടെ എണ്ണത്തിൽ 91 ശതമാനവും ചൈനീസ് സന്ദർശകരുടെ എണ്ണത്തിൽ 61 ശതമാനവും വർധനയുണ്ടായിട്ടുണ്ട്. ഇരു രാജ്യക്കാർക്കും യു.എ.ഇയിലേക്ക് ഒാൺ അറൈവൽ വിസ അനുവദിച്ചതിന് ശേഷമാണ് ഇൗ വർധന.
അബൂദബിയെ മെഡിക്കൽ ടൂറിസം കേന്ദ്രമാക്കാനുള്ള പദ്ധതിയിൽ സർക്കാർ ആശുപത്രികളെയും സ്വകാര്യ ആശുപത്രികളെയും ഉൾപ്പെടുത്തുമെന്ന് ഡി.സി.ടി അബൂദബി അണ്ടർ സെക്രട്ടറി സെയ്ഫ് സഇൗദ് ഗോബാഷ് പറഞ്ഞു. എല്ലാ ആശുപത്രികളെയും ആരോഗ്യ പരിചരണ കേന്ദ്രങ്ങളെയും ഉൾക്കൊള്ളിച്ചാണ് മെഡിക്കൽ ടൂറിസം കൊണ്ടുവരിക. വിജയകരമായ മെഡിക്കൽ ടൂറിസം നടപ്പാക്കുന്നതിൽ പങ്കാളികളാകാനും ഇതിന് പിന്തുണ നൽകാനും എല്ലാവർക്കുമുള്ള അവസരമാണ് ഇത്. ക്ലീവ്ലാൻഡ് ക്ലിനിക്ക്, ജോൺ ഹോപ്കിൻസ് തുടങ്ങിയ സ്ഥാപനങ്ങളുമായി മെഡിക്കൽ ടൂറിസവുമായി ബന്ധപ്പെട്ട് നിലവിൽ പങ്കാളിത്തമുണ്ട്.
ചികിത്സക്കു വേണ്ടി അബൂദബിയിലേക്ക് വരുന്നവരെ പ്രത്യേക യാത്രക്കാരായി കണക്കാക്കുകയും സന്ദർശനത്തിെൻറ ഒാരോ ഘട്ടത്തിലും അവർക്ക് മികച്ച പരിഗണന ലഭ്യമാക്കുകയും ചെയ്യും. മറ്റു യാത്രക്കാർക്ക് ലഭിക്കുന്നതിൽനിന്ന് വിഭിന്നമായ പരിഗണന ചികിത്സക്ക് എത്തുന്നവർക്ക് ലഭിക്കുകയും അവരെ ഏറ്റവും യോജിച്ച വിധം സ്വീകരിക്കുകയും ചെയ്യും. വിമാനത്താവളങ്ങളിലും ഹോട്ടലുകളിലും മറ്റു ആകർഷണ കേന്ദ്രങ്ങളിലുമെല്ലാം ഇൗ പരിഗണന നൽകുമെന്നും സെയ്ഫ് സഇൗദ് ഗോബാഷ് വ്യക്തമാക്കി.
ഇവിടുത്തെ ലാൻഡ് മാർക്കുകൾ ഉപയോഗപ്പെടുത്തിയുള്ള മാർക്കറ്റിങ് ഉൾപ്പെടെ വിവിധ മാർഗങ്ങളിലൂടെ അബൂദബിക്ക് കൂടുതൽ മെഡിക്കൽ ടൂറിസ്റ്റുകളെ ലഭ്യമാക്കുമെന്ന് എം.ടി.എ ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ജൊനാഥൻ ഇൗഡലീറ്റ് പറഞ്ഞു. അബൂദബിയിലെ ആരോഗ്യ പരിചരണത്തിെൻറ ഗുണമേന്മ ഉയർത്തിക്കാട്ടുന്നതിന് ഹോസ്പിറ്റൽ ടൂറുകൾ സംഘടിപ്പിക്കും. ലൂവർ അബൂദബി പോലുള്ള കേന്ദ്രങ്ങൾ സന്ദർശിച്ചുള്ള പരമ്പരാഗത വിനോദ സഞ്ചാരത്തിൽ ഏർപ്പെടാനുള്ള അവസരവും എടുത്തുകാട്ടും. ലൂവറും അബൂദബിയിലെ മറ്റു ആകർഷക കേന്ദ്രങ്ങളും സമ്പൂർണമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. കാരണം മെഡിക്കൽ ടൂറിസ്റ്റുകൾ ഒരു രാജ്യത്തേക്ക് വരുന്നത് അവരുടെ ഇണകളുടെയയോ കുടുംബാംഗങ്ങളുടെയോ കൂടെയും നിരവധി ആഴ്ചകൾ ചെലവഴിക്കാനുമാണ്. ട്രാവൽ^ഹോസ്പിറ്റാലിറ്റി മേഖലക്ക് മെഡിക്കൽ ടൂറിസത്തിൽ വലിയ പങ്ക് വഹിക്കാനുണ്ട്.
അതി വിദഗ്ധ പരിചരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മറ്റു ആരോഗ്യ കേന്ദ്രങ്ങൾ അബൂദബിയിൽ ആരംഭിക്കുന്നതിന് എം.ടി.എ പദ്ധതി തയാറാക്കും. ഹൃേദ്രാഗം, അർബുദം, പൊണ്ണത്തടി, നേത്രരോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിൽ അബൂദബി ശ്രദ്ധ കേന്ദ്രീകരിക്കും. ഇതു വഴി തദ്ദേശീയ ജനങ്ങളുടെ ആരോഗ്യ പരിചരണവും മെച്ചപ്പെടും. മുൻ കാലങ്ങളിൽ വിദേശങ്ങളിൽ ചികിത്സ തേടിയ യു.എ.ഇ പൗരന്മാർക്കും ഇത് ഉപകാരമാവുമെന്ന് ജൊനാഥൻ ഇൗഡലീറ്റ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.