ദുബൈ: എം.ഇ.എസ് പൊന്നാനി കോളജ് അലുമ്നി ദുബൈ ചാപ്റ്റർ (മെസ്പ) സംഘടിപ്പിക്കുന്ന ‘പൊൻഫെസ്റ്റ് 24’ ഈ മാസം 21ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടിയുടെ മുന്നോടിയായി ദുബൈ അക്കാഫ് അസോസിയേഷൻ ഹാളിൽ ഞായറാഴ്ച ചേർന്ന കൺവെൻഷനിൽ പരിപാടിയുടെ വിജയത്തിനായി വിവിധ കമ്മിറ്റികൾ രൂപവത്കരിച്ചു.
എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ, ട്രഷറർ സലാഹുദ്ദീൻ, സിനിമതാരം അനുസിതാര, യു.എ.ഇയിലെ മറ്റ് പ്രമുഖർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. കൂടാതെ കേരളത്തിലെ പ്രമുഖ സംഗീത ബ്രാൻഡായ അരുൺ ഗോപൻ ടീം നയിക്കുന്ന മ്യൂസിക്കൽ ബാൻഡ്, അംഗങ്ങളുടെ വിവിധ കലാപരിപാടികൾ, പായസ മത്സരം, ഹെന്ന, കുട്ടികൾക്കായി കളറിങ്, പെയിന്റിങ് എന്നിവയും കോളജ് വിദ്യാർഥികളെയും ലോകത്തെമ്പാടുമുള്ള പൂർവ വിദ്യാർഥികളെയും സംഘടിപ്പിച്ചു കൊണ്ടുള്ള ഫോട്ടോഗ്രഫി, റീൽസ് മത്സരങ്ങളും നടക്കും.
കോളജ് വിദ്യാർഥികൾക്കായി നടത്തിയ ടാലന്റ് ടെസ്റ്റ് കൂടാതെ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച അംഗങ്ങളെ പരിപാടിയിൽ ആദരിക്കും. മെസ്പ ദുബൈ പ്രസിഡന്റ് ഫൈസൽ കരിപ്പോൾ, സെക്രട്ടറി നവാബ് മേനത്ത്, ജനറൽ കൺവീനർ സി.പി. മുഹമ്മദ്, കൺവീനർമാരായ സമീർ തിരൂർ, പ്രസി മുഹമ്മദ്, ഫഹീം, സാജിദ്, മുജീബ് കുന്നത്ത്, ഷാഫി പൊന്നാനി, മജീദ്, ശ്രീനാഥ് കാടഞ്ചേരി, അക്കാഫ് പ്രതിനിധി ഗിരീഷ് മേനോൻ, തുടങ്ങിയവർ സംസാരിച്ചു. അഷ്റഫ് ആതവനാട് നന്ദി പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കുന്നതിനായി 050 738 3920 (ജാഫർ സാദിഖ് ) എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.