ദുബൈ: പൊന്നാനി എം.ഇ.എസ് കോളജിലെ പൂർവ വിദ്യാർഥി കൂട്ടായ്മ ‘മെസ്പ’ ദുബൈ ചാപ്റ്ററിന്റെ വാർഷികാഘോഷം ‘പൊൻഫെസ്റ്റ് - 2024’ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്നു. എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ ഉദ്ഘാടനം നിർവഹിച്ചു. പ്രമുഖ വ്യവസായി ദിലീപ് ഹെൽബ്രോൺ, എം.ഇ.എസ് സംസ്ഥാന ട്രഷറർ സലാഹുദ്ദീൻ, സിനിമ നടി അനു സിതാര എന്നിവർ മുഖ്യാതിഥികളായിരുന്നു. പഴയകാല അധ്യാപകർക്കുള്ള ആദരവായി ‘ഗുരുവന്ദനം’, പ്രവാസ ലോകത്തെ വിവിധ മേഖലകളിൽ സ്തുത്യർഹ സംഭാവനകൾ അർപ്പിച്ചവർക്കുള്ള മെസ്പ എക്സലൻസ് അവാർഡ് വിതരണം എന്നിവയും നടന്നു. ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ നടന്ന ഘോഷയാത്രയും, യു.എ.ഇയിൽ അരുൺ ഗോപൻ ലൈവ് മ്യൂസിക്കൽ ബാൻഡ് സംഗീതനിശയും പരിപാടിയുടെ മാറ്റ് കൂട്ടി.
മെസ്പ പ്രസിഡന്റ് ഫൈസൽ കരിപ്പോൾ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നവാബ് മേനത്ത് സ്വാഗതം പറഞ്ഞു. ഐ.എ.എസ് പ്രസിഡൻറ് നിസാർ തളങ്കര, സെക്രട്ടറി ശ്രീപ്രകാശ്, അക്കാഫ് സെക്രട്ടറി ദീപു, മെസ്പ പ്രസിഡന്റ് അഷ്റഫ് പന്താവൂർ എന്നിവർ ആശംസകൾ അർപ്പിച്ചു. കുട്ടികൾക്കായുള്ള വിവിധ മത്സരങ്ങളും പരിപാടിയിൽ അരങ്ങേറി. മെസ്പ-അക്കാഫ് പ്രതിനിധി ഗിരീഷ് മേനോൻ, പ്രോഗ്രാം ജനറൽ കൺവീനർ സി.പി. മുഹമ്മദ് എന്നിവരും സംസാരിച്ചു. ആങ്കർ ഗായത്രി മേനോൻ, സമീർ തിരൂർ, പ്രസി എന്നിവർ പരിപാടി നിയന്ത്രിച്ചു. ട്രഷറർ അഷ്റഫ് ആതവനാട് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.