അബൂദബി: 2002 മുതല്‍ അബൂദബിയില്‍ പ്രവര്‍ത്തിച്ചുവരുന്ന പൊന്നാനി എം.ഇ.എസ് കോളജ് അലുമ്നി (മെസ്പോ)യുടെ ഇരുപത്തി ഒന്നാം വാര്‍ഷികം ആഘോഷിച്ചു. അബൂദബി കേരള സോഷ്യല്‍ സെന്ററില്‍ നടത്തിയ വാര്‍ഷികാഘോഷങ്ങളില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ ആദരിച്ചു.
കലാപരിപാടികളുടെ ഭാഗമായി സാബിര്‍ മാടായി നയിച്ച ഗാനമേളയും ഗഫൂര്‍ വടകര സംവിധാനം ചെയ്ത നൃത്തനൃത്യങ്ങളും അരങ്ങേറി. മെസ്പോ പ്രസിഡന്റ് അബൂബക്കര്‍ ഒരുമനയൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ കെ.എസ്.സി പ്രസിഡന്റ് ബീരാന്‍കുട്ടി, അഡ്വ. അബ്ദുല്‍ റഹ്മാന്, പ്രകാശ് എടപ്പാള്‍, മൊയ്ദുണ്ണി കുട്ടി, നൗഷാദ് യൂസഫ്, സഫറുല്ല പാലപ്പെട്ടി, അബൂബക്കര്‍ മേലേതില്‍, സക്കീര്‍ കുമരനെല്ലൂര്‍ എന്നിവർ സംസാരിച്ചു. കുഞ്ഞുമുഹമ്മദ് വകയില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവുചെലവ് കണക്കും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികള്‍: അഷ്റഫ് പന്താവൂര്‍(പ്രസിഡന്റ്), റസാഖ് എരമംഗലം, ഷാജി പൊന്നാനി(വൈസ്. പ്രസിഡന്റുമാര്‍), ഷക്കീബ് പൊന്നാനി (ജനറല്‍ സെക്രട്ടറി), മമ്മിക്കുട്ടി, നബീല്‍(ജോ. സെക്രട്ടറിമാര്‍), റാഫി പാടൂര്‍ (ട്രഷറര്‍), സിറാജ് പൊന്നാനി(മീഡിയ കോഓഡിനേറ്റര്‍), അബൂബക്കര്‍ ഒരുമനയൂര്‍(പ്രോഗ്രാം കോഓഡിനേറ്റര്‍), അനൂഷ് റഹ്മാന്(ഐ.ടി. കോഓഡിനേറ്റര്‍), നൗഷാദ് യുസഫ്(ജനറല്‍ കോഓഡിനേറ്റര്‍), അബ്ദുല്‍ മജീദ് പൊന്നാനി(മെംബര്‍ഷിപ് കോഓഡിനേറ്റര്‍).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.