വി​പു​ലീ​ക​ര​ണം പൂ​ർ​ത്തി​യാ​യി​വ​രു​ന്ന മെ​യ്​​ദാ​ൻ സ്​​ട്രീ​റ്റ്

മെ​യ്​​ദാ​ൻ സ്​​ട്രീ​റ്റ്​ വി​പു​ലീ​ക​ര​ണ പ​ദ്ധ​തി അ​ന്തി​മ ഘ​ട്ട​ത്തി​ൽ

ദു​ബൈ: ന​ഗ​ര​ത്തി​ലെ അ​ൽ മെ​യ്​​ദാ​ൻ സ്​​ട്രീ​റ്റ്​ വി​പു​ലീ​ക​ര​ണ പ​ദ്ധ​തി അ​ന്തി​മ ഘ​ട്ട​ത്തി​ലെ​ത്തി​യെ​ന്ന്​ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). അ​ൽ​ഖൈ​ൽ സ്​​ട്രീ​റ്റ്​ ജ​ങ്​​ഷ​ൻ മു​ത​ൽ സൈ​ക്ലി​സ്റ്റ്​​സ്​ ക്ല​ബ്​ വ​രെ നീ​ളു​ന്ന പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 85 ശ​ത​മാ​നം പി​ന്നി​ട്ട​താ​യി അ​ധി​കൃ​ത​ർ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. സ്​​ട്രീ​റ്റി​ലെ പാ​ത​ക​ൾ ര​ണ്ടി​ൽ​നി​ന്ന്​ മൂ​ന്നാ​യി വ​ർ​ധി​പ്പി​ക്കു​ക​യും അ​ൽ മെ​യ്​​ദാ​ൻ റൗ​ണ്ട്​​എ​ബൗ​ട്ടി​നെ ‘ടി’ ​ആ​കൃ​തി​യി​ലു​ള്ള സി​ഗ്ന​ലോ​ടെ​യു​ള്ള ജ​ങ്​​ഷ​നാ​ക്കി മാ​റ്റു​ക​യും ചെ​യ്യു​ന്ന​താ​ണ്​ പ​ദ്ധ​തി. അ​തോ​ടൊ​പ്പം അ​ൽ ഖൂ​സ്​ റൗ​ണ്ട്​​എ​ബൗ​ട്ടി​നെ വി​പു​ലീ​ക​രി​ച്ച സ്​​ട്രീ​റ്റാ​ക്കി മാ​റ്റു​ന്ന​തും ഇ​തി​ലു​ൾ​പ്പെ​ടും.

പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ അ​ൽ മെ​യ്​​ദാ​ൻ സ്​​ട്രീ​റ്റി​ലെ യാ​ത്രാ​സ​മ​യം രാ​വി​ലെ എ​ട്ടു മി​നി​റ്റി​ൽ​നി​ന്ന്​ ഒ​രു മി​നി​റ്റി​ലേ​ക്കും വൈ​കു​ന്നേ​രം ഏ​ഴു മി​നി​റ്റി​ൽ​നി​ന്ന്​ ഒ​രു മി​നി​റ്റി​ലും കു​റ​ഞ്ഞ സ​മ​യ​​ത്തേ​ക്കും ചു​രു​ങ്ങു​മെ​ന്ന്​ ആ​ർ.​ടി.​എ റോ​ഡ്, ട്രാ​ഫി​ക്​ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ഹ​മ​ദ്​ അ​ൽ ശെ​ഹി പ​റ​ഞ്ഞു. അ​തോ​ടൊ​പ്പം ഈ ​ഭാ​ഗ​ത്തെ ജ​ങ്​​ഷ​നു​ക​ളി​ലെ ട്രാ​ഫി​ക്​ 93.3 ശ​ത​മാ​നം കു​റ​യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. തു​ട​ർ​ച്ച​യാ​യ വി​പു​ലീ​ക​ര​ണ​ത്തി​ലൂ​ടെ​യും ന​വീ​ക​ര​ണ​ത്തി​ലൂ​ടെ​യും വ​ള​രു​ന്ന ന​ഗ​ര​ത്തി​ന്‍റെ ഗ​താ​ഗ​ത ആ​വ​ശ്യ​ങ്ങ​ളെ​യും സു​സ്ഥി​ര വി​ക​സ​ന​ത്തെ​യും പി​ന്തു​ണ​ക്കാ​നാ​ണ്​ ആ​ർ.​ടി.​എ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

പ​ദ്ധ​തി​യു​ടെ അ​ടു​ത്ത ഘ​ട്ട​ത്തി​ൽ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ സി​റ്റി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ഭാ​ഗം ന​വീ​ക​രി​ക്കു​ന്ന​ത്​ ഉ​ൾ​പ്പെ​ടും. മു​ഴു​വ​ൻ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​ടു​ത്ത വ​ർ​ഷം ര​ണ്ടാം പാ​ദ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ൽ മെ​യ്​​ദാ​ൻ പ്ര​ദേ​ശ​ത്ത് സൈ​ക്കി​ളു​ക​ൾ​ക്കു​ള്ള തു​ര​ങ്ക​പ്പാ​ത ആ​ർ.​ടി.​എ ഉ​ദ്ഘാ​ട​നം ചെ​യ്​​തി​ട്ടു​ണ്ട്. 160 മീ​റ്റ​ർ നീ​ള​വും 6.6 മീ​റ്റ​ർ വീ​തി​യു​മു​ള്ള, മ​ണി​ക്കൂ​റി​ൽ 800 സൈ​ക്കി​ളു​ക​ൾ ഉ​ൾ​ക്കൊ​ള്ളാ​ൻ ശേ​ഷി​യു​ള്ള​താ​ണി​ത്.

സൈ​ക്ലി​ങ് ട്രാ​ക്ക്​ അ​ൽ മെ​യ്​​ദാ​ൻ ഏ​രി​യ​യെ നാ​ദ് അ​ൽ ഷെ​ബ​യു​മാ​യും സൈ​ക്ലി​സ്റ്റ് ക്ല​ബു​മാ​യും ബ​ന്ധി​പ്പി​ക്കു​ന്ന​ത്​ സൈ​ക്കി​ൾ യാ​ത്ര​ക്കാ​ർ​ക്ക്​ വ​ള​രെ പ്ര​യോ​ജ​ന​ക​ര​മാ​ണ്.

Tags:    
News Summary - Meydan Street widening project in final stage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.