തീപിടിത്തം തടയാൻ ജാഗ്രത വേണമെന്ന്​ മന്ത്രാലയം

അൽ റിഗ്ഗയിലെ താമസ സ്​ഥലത്തുണ്ടായ തീപിടിത്തം അണക്കാനെത്തിയ സിവിൽ ഡിഫൻസ്​ വാഹനങ്ങൾ 

തീപിടിത്തം തടയാൻ ജാഗ്രത വേണമെന്ന്​ മന്ത്രാലയം

അബൂദബി: വേനൽ കടുത്ത സാഹചര്യത്തിൽ തീപിടിത്ത കാരണമായേക്കാവുന്ന കാര്യങ്ങളിൽനിന്ന്​ വിട്ടുനിൽക്കണമെന്ന്​ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്​ നൽകി. സ്ഥാപനങ്ങൾ, കമ്പനികൾ, വീടുകൾ എന്നിവയിൽ അഗ്​നി പ്രതിരോധ ഉപകരണം സ്ഥാപിക്കേണ്ടതി​െൻറ പ്രാധാന്യവും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. എയർ കണ്ടീഷൻ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, ക്രമരഹിതമായ വൈദ്യുതി ഇൻസ്​റ്റലേഷൻ, അഗ്​നിശമന മാർഗങ്ങൾ വീടുകളിൽ ഇല്ലാതിരിക്കൽ എന്നിവ വേനൽക്കാല തീപിടിത്ത കാരണങ്ങളാണെന്ന് ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി.

എയർകണ്ടീഷണറുകൾ ശരിയായ രീതിയിൽ പരിപാലിക്കണം. ഇലക്ട്രിക്കൽ ഉപകരണങ്ങൾ വൈദ്യുതിയുമായി കൃത്യമായി ഘടിപ്പിക്കണം. ഒരേ പോയൻറിലെ എക്​സ്​റ്റൻഷൻ ബോർഡുകളിൽ കൂടുതൽ ഉപകരണങ്ങൾ ബന്ധിപ്പിക്കുന്നത്​ ഒഴിവാക്കണം. വേഗം തീപിടിക്കാൻ സാധ്യതയുള്ള സുഗന്ധദ്രവ്യ കുപ്പികൾ, ഹാൻഡ് സാനിറ്റൈസർ, ലൈറ്റർ, മറ്റ് വസ്തുക്കൾ എന്നിവ വീടുകളിലും വാഹനങ്ങളിലും അലസമായി ഉപേക്ഷിക്കരുത്. അറ്റകുറ്റപ്പണികളില്ലാത്ത എയർകണ്ടീഷണറുകൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവ പ്രവർത്തിപ്പിക്കുന്നതി​െൻറ ഫലമായും തീപിടിത്തം ഉണ്ടാകാം. ഇലക്ട്രിക്കൽ എക്​സ്​റ്റൻഷനുകളിലും ലൈനുകളിലെയും ലോഡ് വർധന അഗ്​നിബാധക്ക്​ പ്രധാന കാരണമാണ്.

റഫ്രിജറേറ്റർ, ഹീറ്ററുകൾ, എയർകണ്ടീഷണർ, ഫാൻ, അയേൺ ബോക്‌സ്​ എന്നിവയിൽ നിലവാരമില്ലാത്ത ഇലക്ട്രിക്കൽ കേബിളുകളുടെയും ഉപകരണങ്ങളുടെയും ഉപയോഗം ഒഴിവാക്കണം. അഗ്​നിശമന ഉപകരണം വീടുകളിൽ സ്ഥാപിക്കേണ്ടതി​െൻറ പ്രാധാന്യം വലുതാണ്. വാഹനങ്ങളിലും കടകളിലും സ്ഥാപനങ്ങളിലും കമ്പനികളിലും വീടുകളിലും പൊതു-സ്വകാര്യ സൗകര്യങ്ങളിലും അഗ്​നി പ്രതിരോധ സുരക്ഷ ഉപകരണങ്ങൾ സ്​ഥാപിക്കണം.

സിവിൽ ഡിഫൻസ് ലൈസൻസുള്ളതും അംഗീകരിച്ചതുമായ ഉപകരണങ്ങളാണ്​ സ്​ഥാപിക്കേണ്ടത്​. ഇവ തീയണക്കാൻ അനുയോജ്യമാണെന്ന് ഉറപ്പുവരുത്തണം. ഇവ എളുപ്പത്തിൽ എടുക്കാവുന്ന സ്​ഥലങ്ങളിൽ വെക്കണം. തീപിടിത്തം ഒഴിവാക്കാൻ വൈദ്യുതി ഉപകരണങ്ങൾ അലക്ഷ്യമായി ഉപയോഗിക്കുന്നത്​ ഒഴിവാക്കണമെന്നും കൃത്യമായി പരിപാലിക്കണമെന്നും സിവിൽ ഡിഫൻസ് ജനറൽ കമാൻഡ് അധികൃതർ ചൂണ്ടിക്കാട്ടി.

അൽ റിഗ്ഗയിൽ ഫ്ലാറ്റിൽ തീപിടിത്തം

ദുബെ അൽ റിഗ്ഗയിലെ ഫാൽക്കൺ ടവറിലെ 14ാം നിലയിലെ അപ്പാർട്​​മെൻറിൽ ബുധനാഴ്​ച തീപിടിത്തമുണ്ടായി.നാല്​ ദിവസത്തിനിടെ രണ്ടാം തവണയാണ്​ ദുബൈയിൽ തീപിടിത്തമുണ്ടാകുന്നത്​. അൽ റിഗ്ഗയിൽ രാവിലെ ഒമ്പതിനാണ്​ തീപിടിത്തമുണ്ടായത്​. ആറ്​ മിനിറ്റിനുള്ളിൽ പോർട്ട്​ സഈദ്​ സ്​റ്റേഷനിൽനിന്നെത്തിയ സിവിൽ ഡിഫൻസ്​ സംഘം 9.40ഓടെ തീ അണച്ചു.

അൽറാസിലെയും കറാമയിലെയും സിവിൽ ഡിഫൻസ്​ വിഭാഗവും എത്തിയിരുന്നു. ആർക്കും പരിക്കേറ്റില്ല. തീപിടിത്തത്തി​െൻറ കാരണം വ്യക്​തമായിട്ടില്ല.ഞായറാഴ്​ച അൽ ഖൂസ്​ ഇൻഡസ്​ട്രിയൽ ഏരിയയിലും വൻ തീപിടിത്തമുണ്ടായിരുന്നു.മലയാളിയുടെ ഉടമസ്​ഥതയിലുള്ള ഇൻറീരിയർ സ്​ഥാപനം ഉൾപ്പെടെ എ​ട്ടോളം സ്​ഥാപനങ്ങളാണ്​ കത്തിനശിച്ചത്​.

Tags:    
News Summary - Ministry urges vigilance to prevent fires

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.