ഷാർജ: ഷാർജയിൽ ഓൺലൈൻ- ഓഫ് ലൈൻ പഠനം സമ്മിശ്രമായി തെരഞ്ഞെടുത്ത വിദ്യാർഥികൾ അടുത്ത ആഴ്ചയോടെ സ്കൂളുകളിലേക്ക് മടങ്ങുമെന്ന് ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി (എസ്.പി.ഇ.എ) അറിയിച്ചു.ഓൺലൈൻ ക്ലാസുകൾ തെരഞ്ഞെടുത്തവർ വർഷാവസാനം വരെ അത് തുടരുമെന്നും അധികൃതർ അറിയിച്ചു.116 സ്വകാര്യ സ്കൂളുകളിലായി 75 ശതമാനം വിദ്യാർഥികളാണ് സമ്മിശ്ര പഠനം തെരഞ്ഞെടുത്തത്.
ക്ലാസുകളിൽ പങ്കെടുക്കുന്നതിനായി 24,000ത്തിലധികം വിദ്യാർഥികളെ ഇതിനകം കോവിഡ് പരിശോധനക്ക് വിധേയമാക്കി. അതേസമയം, വിദ്യാർഥികളിലോ ജീവനക്കാരിലോ പ്രത്യക്ഷപ്പെടുന്ന വൈറസ് ലക്ഷണങ്ങളെ അറിയാൻ 500ഓളം ജീവനക്കാർക്ക് പരിശീലനം നൽകി.
ഇവരെ പാർപ്പിക്കാൻ മുറികൾ അനുവദിക്കുന്നതിനൊപ്പം അടിയന്തര കേസുകൾ കൈകാര്യം ചെയ്യുന്നതിനും സ്കൂളുകളിലെ മെഡിക്കൽ, നഴ്സിങ് ടീമുകൾക്ക് പരിശീലനം നൽകി. ടോയ്‌ലറ്റുകളിലും പ്രവേശന കവാടങ്ങളിലും അണുനശീകരണം നടത്തുക, വിദ്യാർഥികൾ കാമ്പസിനുള്ളിലായിരിക്കുമ്പോൾ മാസ്ക് ധരിക്കാൻ നിർബന്ധിക്കുക തുടങ്ങിയ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിനായി സ്കൂളുകളിൽ പ്രത്യേക ടീമുകൾ രൂപവത്കരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.