Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസമ്മിശ്ര പഠനം:...

സമ്മിശ്ര പഠനം: വിദ്യാർഥികൾ അടുത്തയാഴ്​ച സ്​കൂളുകളിലെത്തും

text_fields
bookmark_border
സമ്മിശ്ര പഠനം: വിദ്യാർഥികൾ അടുത്തയാഴ്​ച സ്​കൂളുകളിലെത്തും
cancel

ഷാർജ: ഷാർജയിൽ ഓൺലൈൻ- ഓഫ്​ ലൈൻ പഠനം സമ്മിശ്രമായി തെരഞ്ഞെടുത്ത വിദ്യാർഥികൾ അടുത്ത ആഴ്ചയോടെ സ്കൂളുകളിലേക്ക് മടങ്ങുമെന്ന്​ ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി (എസ്.പി.ഇ.എ) അറിയിച്ചു.ഓൺലൈൻ ക്ലാസുകൾ തെരഞ്ഞെടുത്തവർ വർഷാവസാനം വരെ അത് തുടരുമെന്നും അധികൃതർ അറിയിച്ചു.116 സ്വകാര്യ സ്കൂളുകളിലായി 75 ശതമാനം വിദ്യാർഥികളാണ്​ സമ്മിശ്ര പഠനം തെരഞ്ഞെടുത്തത്​.

ക്ലാസുകളിൽ പങ്കെടുക്കുന്നതിനായി 24,000ത്തിലധികം വിദ്യാർഥികളെ ഇതിനകം കോവിഡ് പരിശോധനക്ക് വിധേയമാക്കി. അതേസമയം, വിദ്യാർഥികളിലോ ​​ജീവനക്കാരിലോ ​​പ്രത്യക്ഷപ്പെടുന്ന വൈറസ്​ ലക്ഷണങ്ങളെ അറിയാൻ 500ഓളം ജീവനക്കാർക്ക് പരിശീലനം നൽകി.

ഇവരെ പാർപ്പിക്കാൻ മുറികൾ അനുവദിക്കുന്നതിനൊപ്പം അടിയന്തര കേസുകൾ കൈകാര്യം ചെയ്യുന്നതിനും സ്കൂളുകളിലെ മെഡിക്കൽ, നഴ്സിങ്​ ടീമുകൾക്ക് പരിശീലനം നൽകി. ടോയ്‌ലറ്റുകളിലും പ്രവേശന കവാടങ്ങളിലും അണുനശീകരണം നടത്തുക, വിദ്യാർഥികൾ കാമ്പസിനുള്ളിലായിരിക്കുമ്പോൾ മാസ്ക് ധരിക്കാൻ നിർബന്ധിക്കുക തുടങ്ങിയ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിനായി സ്കൂളുകളിൽ പ്രത്യേക ടീമുകൾ രൂപവത്​കരിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StudentsschoolsUAE NewsMixed study
Next Story