ആ​ർ.​ടി.​എ അ​വ​ത​രി​പ്പി​ച്ച ബ്ലൂ​ലൈ​ൻ മെ​ട്രോ സ്റ്റേ​ഷ​ന്‍റെ മാ​തൃ​ക

മെ​ട്രോ ബ്ലൂ ​ലൈ​ൻ സ്റ്റേ​ഷ​ന്‍റെ മാ​തൃ​ക പു​റ​ത്തി​റ​ക്കി

ദു​ബൈ: മെ​ട്രോ ബ്ലൂ ​ലൈ​നി​ലെ പു​തി​യ സ്റ്റേ​ഷ​നു​ക​ളു​ടെ മാ​തൃ​ക പു​റ​ത്തു​വി​ട്ട്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). ഓ​വ​ൽ ആ​കൃ​തി​യി​ലാ​യി​രി​ക്കും പു​തി​യ സ്റ്റേ​ഷ​നു​ക​ൾ നി​ർ​മി​ക്കു​ക. അ​ബൂ​ദ​ബി​യി​ൽ ന​ട​ന്ന ആ​ഗോ​ള റെ​യി​ൽ സ​മ്മേ​ള​ന​ത്തി​ലാ​ണ്​ ആ​ർ.​ടി.​എ പു​തു​താ​യി നി​ർ​മി​ക്കു​ന്ന സ്റ്റേ​ഷ​നു​ക​ളു​ടെ മാ​തൃ​ക പ്ര​ദ​ർ​ശി​പ്പി​ച്ച​ത്.

മി​നു​സ​മാ​ർ​ന്ന​തും വ​ള​ഞ്ഞ​തു​മാ​യ ഘ​ട​ന​യി​ലാ​ണ് സ്റ്റേ​ഷ​ന്‍റെ രൂ​പ​ക​ൽ​പ​ന. പ്ര​ധാ​ന പ്ലാ​റ്റ്ഫോ​മി​ൽ ട്രാ​ക്കു​ക​ൾ​ക്ക് മു​ക​ളി​ലൂ​ടെ വ​ലി​യ ഓ​വ​ൽ ആ​കൃ​തി​യി​ലാ​ണി​ത്. റെ​ഡ്, ഗ്രീ​ൻ ലൈ​നു​ക​ളി​ലെ പൂ​ർ​ണ​മാ​യി ക​വ​ർ ചെ​യ്‌​ത സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​ണ് ഈ ​ഡി​സൈ​ൻ.

മി​ർ​ദി​ഫ്, ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സി​റ്റി, അ​ക്കാ​ദ​മി​ക് സി​റ്റി ഉ​ൾ​പ്പെ​ടെ ഏ​റ്റ​വും ജ​ന​സാ​ന്ദ്ര​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ബ്ലൂ ​ലൈ​ൻ എ​ങ്ങ​നെ സേ​വ​നം ന​ൽ​കു​മെ​ന്നും പ്ര​ദ​ർ​ശ​ന​ത്തി​ൽ ആ​ർ.​ടി.​എ വി​ശ​ദീ​ക​രി​ച്ചു. 2029ൽ ​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന 30 കി​ലോ​മീ​റ്റ​ർ ബ്ലൂ ​ലൈ​ൻ, നി​ല​വി​ലു​ള്ള റെ​ഡ്, ഗ്രീ​ൻ ലൈ​നു​ക​ൾ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന പോ​യ​ന്‍റാ​യി പ്ര​വ​ർ​ത്തി​ക്കും.

20 മി​നി​റ്റ് ന​ഗ​രം സൃ​ഷ്ടി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന ദു​ബൈ 2040 അ​ർ​ബ​ൻ മാ​സ്റ്റ​ർ പ്ലാ​നി​ന്‍റെ ഭാ​ഗ​മാ​ണ് ഈ ​വി​ക​സ​നം. 20 മി​നി​റ്റ് യാ​ത്ര​ക്കു​ള്ളി​ൽ 80 ശ​ത​മാ​നം അ​വ​ശ്യ​സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് പ​ദ്ധ​തി ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്.

അ​ൽ ജ​ദ്ദാ​ഫി​നെ ദു​ബൈ ഫെ​സ്റ്റി​വ​ൽ സി​റ്റി​യു​മാ​യും ദു​ബൈ ക്രീ​ക്ക് ഹാ​ർ​ബ​റു​മാ​യും ബ​ന്ധി​പ്പി​ക്കു​ന്ന ദു​ബൈ ക്രീ​ക്ക് ക​ട​ക്കു​ന്ന​തി​ന്​ 1300 മീ​റ്റ​ർ നീ​ള​മു​ള്ള പാ​ല​വും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ക്കും. പു​തി​യ ക​ണ​ക്ഷ​ൻ യാ​ത്ര​ക്കാ​ർ​ക്ക്​ യാ​ത്രാ​സ​മ​യം കു​റ​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.

Tags:    
News Summary - Model of Metro Blue Line station released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.