ഖോർഫക്കാൻ ക്ലബ്
ഷാർജ: ഖോർഫക്കാൻ ക്ലബിലെ സന്ദർശകർക്ക് കൂടുതൽ പാർക്കിങ് സ്ഥലങ്ങൾ ഏർപ്പെടുത്തുന്നതിന് സ്ഥലം അനുവദിക്കാൻ നിർദേശം. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് അതോറിറ്റി ഓഫ് ഇനിഷ്യേറ്റിവ്സ് ഇംപ്ലിമെന്റേഷൻ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റിന് (മുബാദറ) ഇതു സംബന്ധിച്ച് നിർദേശം നൽകിയത്.
400 കാറുകളും 24 ബസുകളും പാർക്ക് ചെയ്യാനുള്ള ഇടങ്ങൾ ഉൾപ്പെടെയാണിത്. ഷാർജ റേഡിയോയിലും ടെലിവിഷനിലും പ്രക്ഷേപണം ചെയ്യുന്ന പ്രതിവാര പരിപാടിയായ ‘ഡയറക്ട് ലൈൻ’ പ്രോഗ്രാമിലൂടെയാണ് ഷാർജ ഭരണാധികാരി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.