ദുബൈ എക്പോ 2020യിലെ വ്യത്യസ്തമായ പവലിയനുകളിലൊന്നാണ് മൊറോക്കോ ഒരുക്കുന്നത്. മണ്ണിൽ തീർത്ത 22ഭീമൻ കട്ടകൾ അടുക്കിവെച്ച രൂപത്തിലാണ് രൂപകൽപന. പരമ്പരാഗത മൊറോക്കൻ ഡിസൈൻ സങ്കൽപത്തിൽ നിന്ന് വരച്ചെടുത്ത രൂപഭംഗിയാണ് സുസ്ഥിരതയും പാരിസ്ഥിതിക സംരക്ഷണവും അടിസ്ഥാനമാക്കിയ പവലിയെൻറ പ്രത്യേകത. വരുംതലമുറക്കായി രാജ്യം സ്ഥിരതയുള്ള വികസനത്തിലേക്കും മുന്നേറ്റത്തിലേക്കും കുതിക്കുന്നതെങ്ങനെയെന്ന് ലോകത്തെ അറിയിക്കാനാണ് പ്രദർശനത്തിലൂടെ ലക്ഷ്യമിടുന്നത്. എക്സ്പോയിലെ 'ഓപർചുനിറ്റി ഡിസ്ട്രിക്റ്റി'ലാണ് പവലിയൻ. 'ഭാവിയിലേക്കുള്ള പൈതൃകങ്ങൾ- പ്രചോദനാത്മകമായ ഉറവിടങ്ങളിൽ നിന്ന്… സുസ്ഥിര പുരോഗതിയിലേക്ക്' എന്നതാണ് പവലിയെൻറ തീം. രാജ്യത്തിെൻറ ചലനാത്മകതയും പ്രതിബദ്ധതയുടെ ശക്തിയും പ്രദർശിപ്പിക്കാനാണ് പദ്ധതിയിലൂടെ ആഗ്രഹിക്കുന്നതെന്ന് പവലിയൻ കമ്മീഷണർ ജനറൽ നാദിയ ഫത്തഹ് അലൂയി പറഞ്ഞു. ഭാവനയുടെ പരിധിക്കപ്പുറത്തുള്ള ഒരു മൊറോക്കോ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും എക്സ്പോക്ക് ശേഷവും പവലിയൻ നഗരിയിൽ തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.
35000സ്ക്വയർ മീറ്റർ സ്ഥലത്താണ് നിർമിതി ഉയരുക. ഇതിെൻറ മധ്യഭാഗത്ത് സന്ദർശകർക്ക് കാണാനയി വിവിധ പ്രദർശനങ്ങളുണ്ടാകും. മധ്യഭാഗത്തുനിന്ന് 13മുറികളിലേക്ക് പ്രവേശിക്കാനുള്ള കവാടങ്ങളുണ്ടാകും. ശരീരത്തോടും മനസിനോടും ഒരുപോലെ സംവദിക്കുന്ന, അനുവാചകർക്ക് അനുഭവേദ്യമാകുന്ന രീതിയിലാണ് പ്രദർശനങ്ങളുടെ ഘടന. കോൺഫറൻസ് റൂം, ബിടുബി സ്പേസ്, വി.ഐ.പി ലോഞ്ച്, റെസ്റ്ററൻറ്, സ്ട്രീറ്റ് ഫുഡ് വിൽപനശാല, ടീ ഷോപ്പ്, ബ്യൂട്ടീക് എന്നിവയും അകത്ത് സന്ദർകർക്കായി ഒരുക്കുന്നുണ്ട്. ആറുമാസത്തെ മേളക്കാലത്ത് നിരവധി മോറോക്കോ കലാകാരൻമാരുടെ പ്രദർശനങ്ങളും പ്രകടനങ്ങളും പവലിയനിലും എക്സ്പോയുടെ വിവിധ കേന്ദ്രങ്ങളിലും അരങ്ങേറും. രാജ്യത്തിെൻറ എല്ലാ പ്രദേശങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തെ ആഘോഷിക്കുന്ന സംഗീതകച്ചേരികൾ, വിനോദപ്രദർശനങ്ങൾ എന്നിവയും ഒരുക്കുന്നുണ്ട്. മോറോക്കോ ദേശീയ ദിനമായ ഡിസംബർ 26ന് പ്രത്യേക പരിപാടികളും അരങ്ങേറും. വൈജ്ഞാനിക സമ്മേളനങ്ങൾ, വർക്ഷോപ്പുകൾ എന്നിവയും പവലിയൻ വേദിയിൽ അരങ്ങേറും. രാജ്യഭരണ നേതൃത്വത്തിലെ ഉന്നതരും പരിപാടികളിൽ പങ്കെടുക്കാൻ എത്തിച്ചേർന്നേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.