ദുബൈ: ബാബരി കേസിലെ പ്രതികളെ വെറുതെ വിട്ടുവെന്ന കോടതി വിധി വരുേമ്പാൾ, പള്ളി തകർത്തതിനെ തുടർന്നുണ്ടായ മുംബൈ കലാപത്തിെൻറ നേർസാക്ഷിയായ നിലമ്പൂർ സ്വദേശി ജോസഫ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കാനുള്ള ഒരുക്കത്തിലാണ്. പ്രവാസ ലോകത്തേക്കുള്ള കവാടമായ മുംബൈയിൽ ജോലി ചെയ്യുേമ്പാഴായിരുന്നു 1992ൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. മൂന്ന് വർഷത്തിനുശേഷം അവിടെനിന്ന് യു.എ.ഇയിലെത്തിയ ജോസഫ് രണ്ടര പതിറ്റാണ്ടിെൻറ പ്രവാസം അവസാനിപ്പിച്ച് വെള്ളിയാഴ്ച നാടണയും.
22ാം വയസ്സിലാണ് മലപ്പുറം നിലമ്പൂർ മുത്തേടം പഞ്ചായത്തിലെ താളിപ്പാടത്തുനിന്ന് ജോലി തേടി ജോസഫ് മുംബൈയിലേക്ക് വണ്ടികയറുന്നത്. മുംബൈയുടെ പലസ്ഥലങ്ങളിലായി ജോലി ചെയ്യുേമ്പാഴായിരുന്നു കലാപം. ആൾക്കൂട്ടം ആയുധങ്ങളുമായി തെരുവിലിറങ്ങുന്ന അവസ്ഥയായിരുന്നുവെന്ന് ജോസഫ് പറയുന്നു. ഭീതിജനകമായ അന്തരീക്ഷമായിരുന്നു. ചെറുപ്രായത്തിൽ അത് അനുഭവിക്കേണ്ടിവന്നത് മാനസികമായി ഏറെ ബുദ്ധിമുട്ടുണ്ടാക്കി. തദ്ദേശീയർക്കും മറ്റുള്ളവർക്കും യാതനകൾ മാത്രമാണ് കലാപം സമ്മാനിച്ചുകൊണ്ടിരുന്നതെന്നും ജോസഫ് പറഞ്ഞു. ഇതോടെ കലാപബാധിതരെ സഹായിക്കാൻ ജോസഫിെൻറ നേതൃത്വത്തിൽ കർമസമിതി രൂപവത്കരിച്ചു. കഴിയുന്നത്ര ആളുകൾക്ക് സഹായമെത്തിക്കുകയായിരുന്നു.
പള്ളി പൊളിച്ചവർക്ക് അനുകൂലമായ വിധി വന്നത് നിരാശജനകമാണെന്നാണ് ജോസഫിെൻറ അഭിപ്രായം. 'പള്ളി പൊളിച്ചു എന്നത് സത്യമായി നിലനിൽക്കെ, അതിലെ പ്രതികളെ െവറുതെ വിടുന്നത് രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കും. ഏകപക്ഷീയമാണ് വിധി' -ജോസഫ് പറയുന്നു.
വർഷങ്ങളായി മനസ്സിലുള്ള സ്വപ്നമായിരുന്നു ഗൾഫ്. അങ്ങനെ 1995ൽ സുഹൃത്തിെൻറ വിസയിലാണ് യു.എ.ഇയിൽ എത്തിയത്. രണ്ടുവർഷം ഒരു കമ്പനിയിൽ ജോലി ചെയ്തെങ്കിലും ആറുമാസത്തെ ശമ്പളം മാത്രമാണ് ലഭിച്ചത്. എങ്കിലും നിരാശനാകാതെ പുതിയ ജോലി അന്വേഷിച്ച ജോസൂട്ടി മറ്റൊരു സ്ഥാപനത്തിൽ ജോലിക്ക് കയറുകയും മികച്ച പദവിയിൽ എത്തുകയും ചെയ്തു.
മുത്തേടത്തുനിന്ന് ജോലി അന്വേഷിച്ച് യു.എ.ഇയിൽ എത്തുന്നവരുടെ അഭയകേന്ദ്രമായും ജോസൂട്ടിയുടെ കരാമയിലെ താമസസ്ഥലം മാറി. ശമ്പളത്തിെൻറ നല്ലൊരു ഭാഗം കഷ്ടപ്പെടുന്നവരെ സഹായിക്കാൻ നീക്കിവെക്കുകയും ചെയ്തു. മുത്തേടം പഞ്ചായത്തിൽ സ്വന്തമായി ഭൂമിയില്ലാത്ത കുടുംബത്തിന് സ്ഥലം വാങ്ങി നൽകി. വീട് തകർന്ന കുടുംബത്തിന് വീടുവെച്ചു നൽകി. മുത്തേടത്തെ പെയിൻ ആൻഡ് പാലിയേറ്റിവ് കെയറിെൻറ സ്ഥാപകാംഗവും കൂടിയാണ് നാട്ടുകാരുടെ ജോസൂട്ടി. നിലമ്പൂർ മണ്ഡലത്തിലെ പ്രവാസികളുടെ കൂട്ടായ്മയുടെ ജനറൽ സെക്രട്ടറിയായി ആറ് വർഷമായി പ്രവർത്തിക്കുന്നു.
സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനത്തിന് ചുക്കാൻ പിടിച്ചതും ജോസഫാണ്. യു.എ.ഇ നൽകിയ സ്നേഹവായ്പുകൾ ഏറ്റുവാങ്ങിയാണ് ജോസൂട്ടി നാട്ടിലേക്ക് മടങ്ങുന്നത്. കൃഷിയുമായി നാട്ടിൽ കൂടാനാണ് ഇദ്ദേഹത്തിെൻറ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.