ഷാർജ: മഹാത്മാഗാന്ധി കൾചറൽ ഫോറം (എം.ജി.സി.എഫ്) ഷാർജ കമ്മിറ്റി ‘മുരളീരവം’ എന്നപേരിൽ കുടുംബസംഗമവും സംഗീത പരിപാടിയും നടത്തി. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടത്തിയ പരിപാടി ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം ഉദ്ഘാടനം ചെയ്തു. എം.ജി.സി.എഫ് പ്രസിഡന്റ് പി. ഷാജി അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകൻ ഫസ്ലു മുഖ്യാതിഥിയായിരുന്നു.
എം.എ. ഷഹനാസ്, മനോജ് ടി. വർഗീസ്, ഇ.പി. ജോൺസൻ, ബിജു എബ്രഹാം, നൗഷാദ് മന്ദങ്കാവ്, സുകേഷൻ പൊറ്റെക്കാട് എന്നിവർ സംസാരിച്ചു. ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ത്രിമാന ചിത്രനിർമാണത്തിന് മുൻകൈയെടുത്ത അഡ്വ. വൈ.എ. റഹീമിനെയും സാമൂഹികപ്രവർത്തകൻ എ.വി. മധുവിനെയും ചടങ്ങിൽ ആദരിച്ചു.
പിന്നണിഗായിക ഹർഷ ചന്ദ്രന്റെ നേതൃത്വത്തിൽ നടന്ന സംഗീതപരിപാടിയിൽ അശ്വിനി വിജി, ശ്രാവൺ ഷാജി, നൗഷാദ്, റഷീദ്, ഫാബി ഷൈൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. രജീഷ് രമേശ് അവതാരകനായിരുന്നു. പ്രവീൺ വക്കെക്കാട്ട്, ഗായത്രി എസ്.ആർ. നാഥ്, അനിൽ മുഹമ്മദ്, മുസ്തഫ കൊച്ചനൂർ, ഹരി ഭക്തവത്സൻ, രതീഷ് കുമാർ, ഇ.ജെ. ഉല്ലാസ്, ബെന്നി തലപ്പിള്ളി, രാജ്കുമാർ, അനിൽകുമാർ, കെ. സൈനുദ്ദീൻ, അഭിരാജൻ, അനുപമ രാജ്, രാഖി സെൽവിൻ, സവിത ജിനോ, രശ്മി റാം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.