സംഗീത ആല്‍ബം പുറത്തിറക്കി

അജ്മാന്‍: പ്രമദം ക്രിയേഷന്‍സിന്‍റെ ബാനറില്‍ നിർമിച്ച സംഗീത ആല്‍ബം പുറത്തിറക്കി. പ്രവാസി എഴുത്തുകാരനായ ഹമീദ് ചങ്ങരംകുളമാണ് കൊത്തങ്കല്ല് എന്നപേരില്‍ ആല്‍ബം ആവിഷ്കരിച്ചത്. നഫ്​ല സാജിദ് സംഗീതം നല്‍കിയ പാട്ടുകൾ യാസര്‍ അഷ്‌റഫാണ്​ ആലപിച്ചത്​.

മീഡിയവണ്‍ മിഡിലീസ്റ്റ് ഹെഡ് എം.സി.എ. നാസറും എഴുത്തുകാരൻ ഇസ്മയില്‍ മേലടിയും ചേര്‍ന്ന്​ പ്രകാശനം നിർവഹിച്ചു. ഷിനോജ് ശംസുദ്ദീന്‍, സിനിമാപ്രവര്‍ത്തകരായ നിസാര്‍ ഇബ്രാഹീം, ഷംനാസ് വളയംകുളം, എഴുത്തുകാരായ ഷാജി ഹനീഫ്, ബബിത ഷാജി, സക്കീര്‍ ഒതളൂര്‍, സലീം നൂര്‍ എന്നിവര്‍ പങ്കെടുത്തു. 

Tags:    
News Summary - Music album released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.