ദുബൈ: ഇന്ത്യയിലെ ക്ലാസിക്കൽ നൃത്തരൂപങ്ങൾ സമന്വയിപ്പിച്ച് ദുബൈയിലെ പ്രമുഖ സംഗീത-സാഹിത്യ അക്കാദമിയായ ‘നന്ദ’സംഘടിപ്പിച്ച ക്ലാസിക്കൽ ഡാൻസ് പ്രോഗ്രാമിന്റെ നാലാമത് എഡിഷൻ ആസ്വാദകർക്ക് വേറിട്ട അനുഭവം സമ്മാനിച്ചു. നന്ദ ഗോകുല എന്ന് പേരിട്ട നൃത്ത പരിപാടി വസുധൈവ കുടുംബകം എന്ന ആശയത്തിലാണ് സംഘടിപ്പിക്കപ്പെട്ടത്. ദുബൈയിലെ ഹൊറിസോൺ ഇന്റർനാഷനൽ സ്കൂളിൽ ജൂൺ 22ന് നടന്ന പ്രോഗ്രാമിൽ തമിഴ്നാട്, കേരള, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, പഞ്ചാബ്, പശ്ചിമ ബംഗാൾ, ന്യൂഡൽഹി തുടങ്ങി 10 സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് 50ലധികം നർത്തകരാണ് നൃത്തങ്ങൾ അവതരിപ്പിച്ചത്. ഇന്ത്യയിലെ ക്ലാസിക്കൽ നൃത്തരൂപങ്ങളായ ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയോടൊപ്പം സെമി ക്ലാസിക്കൽ നൃത്തരൂപങ്ങളും വേദിയിൽ അവതരിപ്പിക്കപ്പെട്ടു. നൃത്തസംവിധാനം നിർവഹിച്ചത് പ്രമുഖ നർത്തകിയും നന്ദ ഗുരുവുമായ ഐശ്വര്യ ഭരദ്വാജാണ്. ഇന്ത്യയിൽ നിന്ന് കൂടാതെ അറബ്, യൂറോപ്പ്, ആഫ്രിക്ക, വടക്ക് കിഴക്ക് ഏഷ്യ എന്നിവിടങ്ങളിൽ നിന്നായി 400ലധികം നൃത്താസ്വാദകർ എത്തിയതായി സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.