ഫുജൈറ: യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖിയുടെ നിർദേശപ്രകാരം ഫുജൈറ പൊലീസ് ട്രാഫിക് നിയമലംഘന പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു.
നവംബർ 30 മുതൽ 52 ദിവസത്തേക്കാണ് ഇളവുകള്‍ അനുവദിച്ചിട്ടുള്ളത്. 2023 നവംബർ 30ന് മുമ്പ് ചുമത്തപ്പെട്ട പിഴകൾക്ക് മാത്രമേ ഇത് ബാധകമാകൂ. ഉപഭോക്താക്കൾക്ക് സന്തോഷവും ആശ്വാസവും നല്കുന്ന ഈ ഇളവില്‍ ഫുജൈറ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ മുഹമ്മദ് അഹമ്മദ് ബിൻ ഘാനം അൽ കഹ്ബി സന്തോഷം പ്രകടിപ്പിച്ചു. ഈ അവസരം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്മെന്റ് ഡയറക്ടർ കേണൽ സാലിഹ് മുഹമ്മദ് അൽ ദൻഹാനി അറിയിച്ചു. നേരത്തേ ഉമ്മുൽഖുവൈനിലും സമാനമായ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.