51ാമ​ത് യു.​എ.​ഇ ദേ​ശീ​യ​ദി​ന​ത്തി​ല്‍ റാ​ക് ഐ.​സി.​സി​യു​ടെ

നേ​തൃ​ത്വ​ത്ത​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ യു.​എ.​ഇ ദേ​ശീ​യ​പ​താ​ക​യു​മാ​യി കു​ട്ടി​ക​ള്‍

ആ​വേ​ശ​പൂ​ർ​വം ആ​ഘോ​ഷി​ച്ച് റാ​സ​ല്‍ഖൈ​മ

റാ​സ​ല്‍ഖൈ​മ: ആ​വേ​ശ​ത്തോ​ടെ യു.​എ.​ഇ ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ച് റാ​സ​ല്‍ഖൈ​മ. ത​ദ്ദേ​ശീ​യ​ര്‍ക്കൊ​പ്പം മ​ല​യാ​ളി​ക​ളു​ള്‍പ്പെ​ടെ വി​വി​ധ രാ​ജ്യ​ക്കാ​രും മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ റാ​സ​ല്‍ഖൈ​മ​യി​ല്‍ ന​ട​ന്ന ആ​ഘോ​ഷ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍, ഇ​ന്ത്യ​ന്‍ റി​ലീ​ഫ് ക​മ്മി​റ്റി, കേ​ര​ള സ​മാ​ജം, ജം​ഇ​യ്യ​ത്തു​ല്‍ ഇ​മാ​മി​ല്‍ ബു​ഖാ​രി, സ​ല്‍മാ​നു​ല്‍ ഫാ​രി​സി സെ​ന്‍റ​ര്‍, മ​ല​യാ​ളം മി​ഷ​ന്‍ ക​മ്മി​റ്റി​ക​ള്‍ എ​ന്നി​വ 51ാമ​ത് ദേ​ശീ​യ ദി​ന​മാ​ഘോ​ഷി​ക്കു​ന്ന യു.​എ.​ഇ​ക്ക് അ​ഭി​വാ​ദ്യ​മ​ര്‍പ്പി​ച്ചു.

ഇ​ന്ത്യ​ന്‍ സ്കൂ​ള്‍, സ്കോ​ളേ​ഴ്സ്, ന്യൂ ​ഇ​ന്ത്യ​ന്‍, ഐ​ഡി​യ​ല്‍ ഇം​ഗ്ലീ​ഷ് സ്കൂ​ള്‍, ഇ​ന്ത്യ​ന്‍ പ​ബ്ലി​ക്, ആ​ല്‍ഫ ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ തു​ട​ങ്ങി​യ സ്കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. മ​ല​യാ​ളി​ക​ളു​ടെ മു​ന്‍കൈ​യി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍ കേ​ക്ക് മു​റി​ച്ചും മ​ധു​രം വി​ത​ര​ണം ചെ​യ്തും ആ​ഘോ​ഷ​ത്തി​ല്‍ പ​ങ്കു​ചേ​ര്‍ന്നു.യു.​എ.​ഇ​ക്ക് ആ​ദ​ര​മ​ര്‍പ്പി​ച്ച് റാ​ക് ഐ.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലും ആ​ഘോ​ഷം ന​ട​ന്നു. ക്വി​സ് പ്രോ​ഗ്രാ​മി​ലും വി​നോ​ദ പ​രി​പാ​ടി​ക​ളി​ലും സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - national day-Ras Al Khaimah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.