ദേശീയദിനം: ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ 672 തടവുകാർക്ക്​ മാപ്പ്​ നൽകി

ദുബൈ: രാ​ജ്യ​ത്തി​െൻറ സു​വ​ർ​ണ​ജൂ​ബി​ലി ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​െൻറ മു​ന്നോ​ടി​യാ​യി 672 ത​ട​വു​കാ​ർ​ക്ക്​ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം മാ​പ്പ്​ ന​ൽ​കി. വി​വി​ധ കേ​സു​ക​ളി​ൽ അ​ക​പ്പെ​ട്ട്​ ത​ട​വി​ൽ ക​ഴി​യു​ന്ന ഇ​വ​ർ​ക്ക്​ ഇ​തോ​ടെ മോ​ച​ന​ത്തി​ന്​ വ​ഴി​യൊ​രു​ങ്ങും. വ്യ​ത്യ​സ്​​ത കേ​സു​ക​ളി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട വി​വി​ധ രാ​ജ്യ​ക്കാ​രാ​യ 237 ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കാ​ൻ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഡോ. ​ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി​യും ഉ​ത്ത​ര​വി​ട്ടു. വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കു​ക​യും ജ​യി​ൽ​ശി​ക്ഷ കാ​ല​യ​ള​വി​ൽ ന​ല്ല പെ​രു​മാ​റ്റം കാ​ണി​ക്കു​ക​യും ചെ​യ്​​ത​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​യ​താ​യി ഷാ​ർ​ജ പൊ​ലീ​സ് ക​മാ​ൻ​ഡ​ർ സൈ​ഫ് മു​ഹ​മ്മ​ദ് അ​ൽ സ​അ​രി അ​ൽ ശം​സി പ​റ​ഞ്ഞു.

ദേശീയദിനത്തിന്​ മുന്നോടിയായി 107തടവുകാരെ മോചിപ്പിക്കാൻ സുപ്രീംകൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ്​ ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി ഉത്തരവിട്ടു. ന​ല്ല പെ​രു​മാ​റ്റ​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ത​ട​വു​കാ​രി​ൽ​നി​ന്ന്​ മോ​ചി​പ്പി​ക്കേ​ണ്ട​വ​രെ തി​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന്​ ഫു​ജൈ​റ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

ക​ഴി​ഞ്ഞ ദി​വ​സം 870 ത​ട​വു​കാ​രെ വി​ട്ട​യ​ക്കു​െ​മ​ന്ന്​ യു.​എ.​ഇ പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ് ഖ​ലീ​ഫ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 43 ത​ട​വു​കാ​രെ മോ​ചി​പ്പി​ച്ച് അ​ജ്​​മാ​ന്‍ ഭ​ര​ണാ​ധി​കാ​രി​യും യു.​എ.​ഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വു​മാ​യ ശൈ​ഖ് ഹു​മൈ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ നു​ഐ​മി ഉ​ത്ത​ര​വി​ടു​ക​യു​ണ്ടാ​യി. ഇ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യും മാ​പ്പ്​ ന​ൽ​കു​ന്ന​ത്​ പ്ര​ഖ്യാ​പി​ച്ച​ത്. തെ​റ്റ്​ മ​ന​സ്സി​ലാ​ക്കി പു​തു​ജീ​വി​തം തു​ട​ങ്ങാ​ൻ അ​വ​സ​ര​മൊ​രു​ക്കാ​നും ത​ട​വു​പു​ള്ളി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​നു​മാ​ണ് മാ​പ്പ് ന​ൽ​കി​യ​ത്. ശി​ക്ഷാ കാ​ലാ​വ​ധി​യി​ല്‍ ന​ല്ല പെ​രു​മാ​റ്റം പ്ര​ക​ട​മാ​ക്കി​യ​വ​രെ​യാ​ണ് മോ​ചി​പ്പി​ക്കു​ന്ന​ത്.

Tags:    
News Summary - National Day: Sheikh Mohammed bin Rashid pardons 672 prisoners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.