റാസൽഖൈമ: യു.എ.ഇയിലെ ഇന്ത്യൻ ഭക്ഷ്യോൽപന്നങ്ങളുടെ മുൻനിര നിർമാതാക്കളും വിതരണക്കാരുമായ ആർ.എഫ് കമ്പയ്നിന്റെ (നെല്ലറ) സഹോദര സ്ഥാപനമായ നെൽസ് റസ്റ്റാറന്റിന്റെ പുതിയ ഫ്രാഞ്ചൈസി ബ്രാഞ്ച് റാസൽ ഖൈമയിൽ തുറന്നു. റാസൽഖൈമ സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ മുഹമ്മദ് ബിൻ ഖഈദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ മൾട്ടിക്യുസീൻ റസ്റ്റാറന്റായ നെൽസിന്റെ മൂന്നാമത്തെ ബ്രാഞ്ചാണിത്. ഇന്ത്യൻ അസോസിയേഷൻ റാസൽഖൈമ പ്രസിഡന്റ് എസ്.എ. സലിം, നെല്ലറ എം.ഡി ഷംസുദ്ദീൻ, സി.ഇ.ഒ ഫസലുറഹ്മാൻ, ഡയറക്ടർ പി.കെ. അബ്ദുല്ല, ബിസിനസ് കൺസൽട്ടന്റ് സി.എ ശിഹാബുദ്ദീൻ തങ്ങൾ, ഫ്രാഞ്ചൈസി ഏറ്റെടുത്ത് നടത്തുന്ന ജി-8 റസ്റ്റാറന്റ് ഡയറക്ടർമാരായ ജിഹാദ്, ഫിറോസ്, ഹാരിസ് എന്നിവർ പങ്കെടുത്തു. നെൽസ് റസ്റ്റാറന്റ് റാസൽഖൈമയിൽ തുറന്നുപ്രാർഥന, സ്വാഗതപ്രസംഗം, സമ്മാനവിതരണം തുടങ്ങിയ പരിപാടികൾക്കുശേഷം സംഗീതവിരുന്നും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.