ഷാർജ: ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റിയുടെ 2023-2024 പുതിയ അധ്യയനവർഷത്തെ മധ്യമേഖല പേരന്റ്സ് കൗൺസിൽ, കൗൺസിൽ ആസ്ഥാനത്ത് ചേർന്നു. പരിപാടിയിൽ നിരവധി അധ്യാപകരെയും ഭരണനിർവഹണ വിഭാഗം അംഗങ്ങളെയും മികച്ച വിദ്യാർഥികളുടെ രക്ഷിതാക്കളെയും നേതാക്കന്മാരെയും ആദരിച്ചു. വിദ്യാഭ്യാസ വികസനത്തിന് യു.എ.ഇ നൽകുന്ന വലിയ ശ്രദ്ധക്ക് മധ്യമേഖല പേരന്റ്സ് കൗൺസിൽ ചെയർമാൻ റാശിദ് അബ്ദുല്ല ആൽ നഹ്യാൻ യു.എ.ഇയുടെ ഭരണനേതൃത്വത്തിന് നന്ദി രേഖപ്പെടുത്തി.
വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ, വിദ്യാർഥികൾ നേരിടുന്ന വെല്ലുവിളികൾ, വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ എന്നിവ ചർച്ചചെയ്യാൻ അധ്യാപകരെയും രക്ഷിതാക്കളെയും ഒരുമിച്ചുകൊണ്ടുവരാനുള്ള അവസരമാണ് കൗൺസിൽ പരിപാടിയെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.