ദു​ബൈ​യി​ൽ ആ​രം​ഭി​ക്കു​ന്ന ഹം​ദാ​ൻ ബി​ൻ റാ​ശി​ദ്​ കാ​ൻ​സ​ർ ​ഹോ​സ്​​പി​റ്റ​ലി​ന്‍റെ രൂ​പ​രേ​ഖ​യെ കു​റി​ച്ച്​ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്​ കേ​ൾ​ക്കു​ന്ന ശൈ​ഖ്​ ഹം​ദാ​ൻ

ദുബൈയിൽ അതിനൂതന കാൻസർ ആശുപത്രി നിർമിക്കും

ദു​ബൈ: ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ദു​ബൈ​യി​ൽ ആ​രം​ഭി​ക്കു​ന്ന ഹം​ദാ​ൻ ബി​ൻ റാ​ശി​ദ്​ കാ​ൻ​സ​ർ ​ഹോ​സ്​​പി​റ്റ​ലി​ന്‍റെ രൂ​പ​രേ​ഖ പു​റ​ത്തു​വി​ട്ടു. ദു​ബൈ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ഭാ​ഗ​മാ​യി അ​ൽ ജ​ദ്ദാ​ഫ്​ ഏ​രി​യ​യി​ലാ​ണ്​​​​ ആ​ദ്യ സം​യോ​ജി​ത, സ​മ​ഗ്ര കാ​ൻ​സ​ർ ആ​ശു​പ​ത്രി നി​ർ​മി​ക്കു​ന്ന​ത്. ജ​ദ്ദാ​ഫി​ൽ ആ​ശു​പ​ത്രി നി​ർ​മി​ക്കു​ന്ന​തി​നാ​യി അ​നു​വ​ദി​ച്ച സ്ഥ​ല​ത്ത്​ ന​ട​ന്ന ച​ട​ങ്ങി​ൽ എ​ക്സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നും ദു​ബൈ കി​രീ​ടാ​വ​കാ​ശി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മാ​ണ്​ രൂ​പ​രേ​ഖ പു​റ​ത്തു​വി​ട്ട​ത്. ദു​ബൈ ഹെ​ൽ​ത്ത്​ ബോ​ർ​ഡ്​ ഓ​ഫ്​ ഡ​യ​റ​ക്​​ടേ​ഴ്​​സ്​ ചെ​യ​ർ​മാ​ൻ ശൈ​ഖ്​ അ​ഹ​മ്മ​ദ്​ ബി​ൻ സ​ഈ​ദ്​ ആ​ൽ മ​ക്​​തൂം, വൈ​സ്​ ചെ​യ​ർ​മാ​ൻ ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ഹം​ദാ​ൻ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം എ​സ്റ്റാ​ബ്ലി​ഷ്​​മെ​ന്‍റ്​ ഫോ​ർ മെ​ഡി​ക്ക​ൽ ആ​ൻ​ഡ്​ എ​ജു​ക്കേ​ഷ​ന​ൽ സ​യ​ൻ​സ​സ്​ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ ഹം​ദാ​ൻ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം, മ​റ്റ്​ ഉ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു. 2026ൽ ​ആ​ശു​പ​ത്രി​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച്​ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന്​ ദു​ബൈ ആ​രോ​ഗ്യ​വ​കു​പ്പ്​ ച​ട​ങ്ങി​ൽ പ്ര​ഖ്യാ​പി​ച്ചു. അ​ന്ത​രി​ച്ച ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തൂ​മി​ന്​ ആ​ദ​ര​മ​ർ​പ്പി​ച്ചാ​ണ്​ പു​തി​യ ആ​ശു​പ​ത്രി പ​ണി​യു​ന്ന​ത്. രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും അ​ദ്ദേ​ഹം ന​ട​ത്തി​യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ര​വ​ധി ആ​ളു​ക​ളു​ടെ ജീ​വി​ത​ത്തെ സ്പ​ർ​ശി​ക്കു​ന്ന​താ​ണെ​ന്ന്​ ച​ട​ങ്ങി​ൽ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം പ​റ​ഞ്ഞു.

ദു​ബൈ ഹെ​ൽ​ത്തി​ന്‍റെ ജീ​വ​കാ​രു​ണ്യ ദൗ​ത്യ​മാ​യ അ​ൽ ജ​ലീ​ല ഫൗ​ണ്ടേ​ഷ​നി​ലൂ​ടെ ല​ഭി​ച്ച ഫ​ണ്ട്​ ഉ​പ​യോ​ഗി​ച്ചാ​ണ്​ കാ​ൻ​സ​ർ ഹോ​സ്പി​റ്റ​ലി​ന്‍റെ നി​ർ​മാ​ണം. 56,000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ നി​ർ​മി​ക്കു​ന്ന ആ​ശു​പ​ത്രി​ക്കാ​യി വ്യ​ക്​​തി​ക​ൾ​ക്കും സം​ഘ​ട​ന​ക​ൾ​ക്കും സം​ഭാ​വ​ന ന​ൽ​കാം. 50 ക്ലി​നി​ക്കു​ക​ൾ, 30 ക്ലി​നി​ക്ക​ൽ റി​സ​ർ​ച്​ ഏ​രി​യ, 60 ഇ​ൻ​ഫ്യൂ​ഷ​ൻ റൂ​മു​ക​ൾ, 10 അ​ടി​യ​ന്ത​ര ചി​കി​ത്സ റൂ​മു​ക​ൾ, അ​ഞ്ച്​ റേ​ഡി​യോ​തെ​റ​പ്പി റൂ​മു​ക​ൾ, 116 കി​ട​ക്ക​ക​ൾ എ​ന്നി​വ​യാ​ണ്​ ആ​ശു​പ​ത്രി​യി​ൽ ഒ​രു​ങ്ങു​ന്ന​ത്. രോ​ഗി​ക​ൾ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും ആ​ശ്വാ​സം പ​ക​രു​ന്ന​തി​നാ​യി ആ​ശു​പ​ത്രി കാ​മ്പ​സി​ന്​ ചു​റ്റും 19 പൂ​ന്തോ​ട്ട​ങ്ങ​ളും നി​ർ​മി​ക്കും. സു​സ്ഥി​ര​മാ​യ രൂ​പ​ക​ൽ​പ​ന​യി​ലും എ​ൻ​ജി​നീ​യ​റി​ങ്ങി​ലും ലോ​ക​പ്ര​ശ​സ്ത സ്റ്റാ​ൻ​ടെ​ക്കി​നെ​യാ​ണ്​ പ​ദ്ധ​തി​യു​ടെ ആ​ർ​കി​ടെ​ക്​​റ്റി​നാ​യി നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്.​

Tags:    
News Summary - new cancer hospital will be built in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.