പുതിയ കോവിഡ്​ ചികിത്സക്ക്​ യു.എ.ഇയിൽ അനുമതി

ദുബൈ: കോവിഡ് രോഗമുക്​തിക്കായി കണ്ടുപിടിച്ച പുതിയ ചികിത്സക്ക്​​ യു.എ.ഇ അനുമതി നൽകി.യു.എസ്​ കേന്ദ്രീകൃതമായ ഹെൽത്ത്​കെയർ കമ്പനിയായ ജി.എസ്​.കെ കണ്ടെത്തിയ സൊട്രോവിമാബിനാണ്​ യു.എ.ഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അംഗീകാരം നൽകിയത്​.

അടിയന്തര ആവശ്യത്തിന്​ മരുന്ന്​ ഉപയോഗിക്കാൻ അംഗീകാരവും ലൈസൻസും നൽകുന്ന ആദ്യ രാജ്യമാണ്​ യു.എ.ഇ. രോഗികളിൽ പരീക്ഷിച്ച്​ വിജകരമാണെന്ന്​ ഉറപ്പുവരുത്തിയ ശേഷമാണ്​ വിതരണമെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

24 മണിക്കൂറിനുള്ളിൽ രോഗമുക്​തി നേടാൻ പുതിയ ചികിത്സ സഹായിക്കും. മരണവും ഐ.സി.യു വാസവും ഒഴിവാക്കാൻ സഹായിക്കും. 85 ശതമാനം ഫലപ്രദമാണെന്ന്​ കണ്ടെത്തിയ മരുന്ന്​ ഉപയോഗിക്കാൻ​ പാർശ്വഫലമില്ലെന്നും അധികൃതർ വ്യക്​തമാക്കി. 12 വയസിന്​ മുകളിലുള്ളവർക്കാണ്​ ഉപയോഗിക്കാവുന്നത്​.

മോണോ​േക്ലാണൽ ആൻറി ​ബോഡിയാണ്​ സോ​ട്രോവിമാബ്​. കോവിഡി​െൻറ വകഭേദങ്ങളെ തടഞ്ഞുനിർത്താനും ഈ മരുന്ന്​ ഉപകാരപ്പെടുമെന്ന്​ കരുതുന്നു.ഈ മരുന്ന്​ ഇന്ത്യയിൽ ഉപയോഗിക്കാൻ തുടങ്ങുമെന്ന്​ കഴിഞ്ഞദിവസം കമ്പനി അധികൃതർ അറിയിച്ചിരുന്നു.സിംഗിൾ ഡോസ്​ ആൻഡിബോഡി ചികിത്സയാണിത്​. ശ്വേതരക്താണുക്കൾ ക്ലോൺ ചെയ്ത് നിർമിക്കുന്ന മോണോക്ലോണൽ ആൻറിബോഡിയാണ്​ ഉപയോഗിക്കുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.