പുതിയ കോവിഡ് ചികിത്സക്ക് യു.എ.ഇയിൽ അനുമതി
text_fieldsദുബൈ: കോവിഡ് രോഗമുക്തിക്കായി കണ്ടുപിടിച്ച പുതിയ ചികിത്സക്ക് യു.എ.ഇ അനുമതി നൽകി.യു.എസ് കേന്ദ്രീകൃതമായ ഹെൽത്ത്കെയർ കമ്പനിയായ ജി.എസ്.കെ കണ്ടെത്തിയ സൊട്രോവിമാബിനാണ് യു.എ.ഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അംഗീകാരം നൽകിയത്.
അടിയന്തര ആവശ്യത്തിന് മരുന്ന് ഉപയോഗിക്കാൻ അംഗീകാരവും ലൈസൻസും നൽകുന്ന ആദ്യ രാജ്യമാണ് യു.എ.ഇ. രോഗികളിൽ പരീക്ഷിച്ച് വിജകരമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വിതരണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടാൻ പുതിയ ചികിത്സ സഹായിക്കും. മരണവും ഐ.സി.യു വാസവും ഒഴിവാക്കാൻ സഹായിക്കും. 85 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയ മരുന്ന് ഉപയോഗിക്കാൻ പാർശ്വഫലമില്ലെന്നും അധികൃതർ വ്യക്തമാക്കി. 12 വയസിന് മുകളിലുള്ളവർക്കാണ് ഉപയോഗിക്കാവുന്നത്.
മോണോേക്ലാണൽ ആൻറി ബോഡിയാണ് സോട്രോവിമാബ്. കോവിഡിെൻറ വകഭേദങ്ങളെ തടഞ്ഞുനിർത്താനും ഈ മരുന്ന് ഉപകാരപ്പെടുമെന്ന് കരുതുന്നു.ഈ മരുന്ന് ഇന്ത്യയിൽ ഉപയോഗിക്കാൻ തുടങ്ങുമെന്ന് കഴിഞ്ഞദിവസം കമ്പനി അധികൃതർ അറിയിച്ചിരുന്നു.സിംഗിൾ ഡോസ് ആൻഡിബോഡി ചികിത്സയാണിത്. ശ്വേതരക്താണുക്കൾ ക്ലോൺ ചെയ്ത് നിർമിക്കുന്ന മോണോക്ലോണൽ ആൻറിബോഡിയാണ് ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.