ദുബൈ: മലയാളം മിഷൻ ദുബൈ ചാപ്റ്ററിന് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ഖിസൈസ് ബാഡ്മിന്റൺ സ്പോർട്സ് അക്കാദമിയിൽ നടന്ന വാർഷിക ജനറൽ കൗൺസിൽ യോഗവും ഓണാഘോഷവും മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട സൂം വഴി ഉദ്ഘാടനം ചെയ്തു. ജോ. സെക്രട്ടറി അംബുജം സതീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രവാസിക്ഷേമ ബോർഡ് ഡയറക്ടർ എൻ.കെ. കുഞ്ഞഹമ്മദ് മുഖ്യാതിഥിയായി.പ്രസിഡന്റ് സോണിയ ഷിനോയ് അധ്യക്ഷയായി. സെക്രട്ടറി പ്രദീപ് തോപ്പിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. 2023-25 വർഷത്തേക്കുള്ള ഭാരവാഹികളായി വിനോദ് നമ്പ്യാർ (ചെയ.), ഷിജു ശ്രീനിവാസ് (വൈസ് ചെയ), അംബുജം സതീഷ് (പ്രസി.), സർഗ റോയ് (വൈസ് പ്രസി.), ദിലീപ് സി.എൻ.എൻ (സെക്ര.), എം.സി. ബാബു (ജോ. സെക്ര.), ഫിറോസിയ ദിലീഫ്റഹ്മാൻ (കൺ.), എൻ.സി. ബിജു, നജീബ് മുഹമ്മദ് (ജോ. കൺവീനർ), അബ്ദുൽ അഷ്റഫ് (ഫിനാൻസ് കോഓഡിനേറ്റർ), ഷംസി റഷീദ് (ഐ.ടി കോഓഡിനേറ്റർ), സോണിയ ഷിനോയി (വിദഗ്ധ സമിതി ചെയർപേഴ്സൻ) എന്നിവരെ തെരഞ്ഞെടുത്തു. യോഗശേഷം ഓണസദ്യയും അധ്യാപകരും പ്രവർത്തകരും അവതരിപ്പിച്ച വിവിധ ഓണപ്പരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.