ദു​ബൈ: തൊ​ഴി​ൽ ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള നി​യ​മ​ത്തി​ന്​ യു.​എ.​ഇ​യു​ടെ അം​ഗീ​കാ​രം. ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ്​ യു.​എ.​ഇ ​മാ​ന​വ​​വി​ഭ​വ​ശേ​ഷി, എ​മി​റാ​റ്റി​​സേ​ഷ​ൻ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി. ശ​മ്പ​ളം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ 30 ദി​വ​സ​ത്തി​ന​കം തൊ​ഴി​ലു​ട​മ​ക്കെ​തി​രെ പ​രാ​തി ന​ൽ​കു​ന്ന​ത​ട​ക്ക​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ നി​യ​മ​ത്തി​ലു​ണ്ട്. തൊ​ഴി​ലാ​ളി കൃ​ത്യ​വി​ലോ​പം കാ​ണി​ച്ചാ​ൽ 14 ദി​വ​സ​ത്തി​ന​കം പ​രാ​തി​ന​ൽ​കാ​ൻ തൊ​ഴി​ലു​ട​മ​ക്കും അ​വ​കാ​ശ​മു​ണ്ടാ​യി​രി​ക്കും.​ ​മാ​ന​വ​​വി​ഭ​വ​ശേ​ഷി, എ​മി​റാ​റ്റി​​സേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​ലാ​ണ്​ പ​രാ​തി ന​ൽ​കേ​ണ്ട​ത്. 14 ദി​വ​സ​ത്തി​ന​കം പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ ലേ​ബ​ർ കോ​ട​തി​യി​ലേ​ക്ക്​ കേ​സ്​ മാ​റ്റും.

തൊ​ഴി​ൽ ത​ർ​ക്ക കേ​സി​ൽ വി​ധി വ​ന്ന്​ 14 ദി​വ​സ​ത്തി​ന​ള്ളി​ൽ ​വ​ർ​ക്ക്​ പെ​ർ​മി​റ്റ്​ റ​ദ്ദാ​ക്കാ​ൻ തൊ​ഴി​ലാ​ളി അ​പേ​ക്ഷ ന​ൽ​ക​ണം. കേ​സി​ന്‍റെ വാ​ദം കേ​ൾ​ക്ക​ൽ കാ​ല​യ​ള​വി​ൽ മ​റ്റൊ​രു തൊ​ഴി​ലു​ട​മ​യു​ടെ കീ​ഴി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നാ​യി തൊ​ഴി​ലാ​ളി​ക്ക്​ അ​പേ​ക്ഷി​ക്കാം. അ​നു​മ​തി ല​ഭി​ക്കാ​തെ മ​റ്റൊ​രു തൊ​ഴി​ലു​ട​മ​ക്ക്​ കീ​ഴി​ൽ ജോ​ലി ചെ​യ്യ​രു​ത്.

കൃ​ത്യ​മാ​യ കാ​ര​ണ​മി​ല്ലാ​തെ തു​ട​ർ​ച്ച​യാ​യ ഏ​ഴു ദി​വ​സം ജോ​ലി​യി​ൽ ഹാ​ജ​രാ​കാ​ത്ത തൊ​ഴി​ലാ​ളി​ക്കെ​തി​രെ പ​രാ​തി ന​ൽ​കാ​നു​ള്ള അ​വ​കാ​ശം തൊ​ഴി​ലു​ട​മ​ക്കും ഉ​ണ്ടാ​യി​രി​ക്കും. എ​ന്നാ​ൽ, താ​ൻ ഈ ​കാ​ല​യ​ള​വി​ൽ ജോ​ലി ചെ​യ്തി​രു​ന്നു എ​ന്നോ അം​ഗീ​കൃ​ത അ​വ​ധി​യി​ലാ​യി​രു​ന്നു എ​ന്നോ തെ​ളി​യി​ക്കാ​ൻ ജീ​വ​ന​ക്കാ​ര​ന്​ ക​ഴി​ഞ്ഞാ​ൽ കേ​സ്​ റ​ദ്ദാ​ക്ക​പ്പെ​ടും. വ​ർ​ക്​ ഇ​ൻ​സ്പ​ക്ട​ർ​മാ​രു​ടെ ജോ​ലി, തൊ​ഴി​ലി​ട​ങ്ങ​ളി​ലെ പ​രി​ശോ​ധ​ന എ​ന്നി​വ​യും ഉ​ത്ത​ര​വി​ൽ പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - New law to resolve labor disputes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.