അൽഐൻ: പൊതു ഗതാഗത സംവിധാനത്തിന് കീഴിൽ അൽഐനിലെ ഓരോ പ്രദേശത്തേക്കുമുള്ള ബസുകളുടെ റൂട്ടുകൾ പുനഃക്രമീകരിച്ചു. നമ്പറുകൾ മാറ്റം വരുത്തി. ബസ് സർവിസുകളുടെ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. യാത്രക്കാർ കൂടുതലുള്ള റൂട്ടുകളിൽ കൂടുതൽ ബസുകൾ ഉൾപ്പെടുത്തുകയും ചില റൂട്ടുകളിലെ ബസുകളുടെ സർവിസ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച മുതലാണ് പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നത്. നേരത്തെ ഉണ്ടായിരുന്ന പ്രധാന റൂട്ടുകളിലെ 930, 940, 960, 970, 990 തുടങ്ങിയ സർവിസുകൾ റദ്ദാക്കിയതിൽപെടും. എന്നാൽ 350, 360, 380, 390, 550 തുടങ്ങിയ ദീർഘദൂര സർവിസുകൾ അതേ നമ്പറിൽ നിലനിർത്തി.
ബസ് നമ്പർ 900 ഹീലി മാളിൽനിന്നും ബവാദി മാളിലേക്കും 901ഹീലി മാളിൽനിന്നും മഖാമിെൻറ പടിഞ്ഞാറ് ഭാഗത്തേക്കും 902 ഹീലി മാളിൽനിന്നും തവാമിലേക്കും 903 ഹീലി മാളിൽനിന്നും സാകറിലേക്കും സർവിസ് നടത്തും. 904 അൽ അമരിയയിൽനിന്ന് മഖാനി മാളിലേക്കും 905 തൊവയ്യയിൽനിന്നും സാകറിലേക്കും 906 അൽഐൻ എയർപോർട്ടിൽ നിന്ന് സാകറിലേക്കും 907 തവാമിൽ നിന്ന് മസ്യാദിലേക്കും 908 ബവാദിയിൽ നിന്ന് അൽ യഹറിലേക്കും 909 ഗുനൈമയിൽ നിന്നും അൽ ഖരീറിലേക്കും ബസ് എത്തും.
ഹീലി പാർക്ക് - ബത്തീൻ 911, അൽ ഫോവ മാൾ - തവാം 912, ഹീലി - സാകർ 913, തൊവയ്യ - ഗ്രീൻ മുബസറ 914, തൊവയ്യ - ഐൻ അൽ ഫായിദ 915, സലാമത്ത് - സാകർ 916, തവാം ദാഹർ 917, 927, അൽ യഹർ - ബവാദി 918, ശരിക്കാത്ത്- റൗദ ശഅബിയ 919, അൽ യഹർ - ബാവദി 928, തവാം - ഉംഗാഫ 937, ഉത്തര അൽ യഹർ - ബാവദി 938, ഹീലി മാൾ - തവാം 992 എന്നിങ്ങനെയാണ് മറ്റു റൂട്ടുകളിലെ ബസുകളുടെ നമ്പർ.
ഓരോ ബസ് സ്റ്റോപ്പിലും അതുവഴി പോകുന്ന ബസുകളുടെ നമ്പർ രേഖപ്പെടുത്തിയിട്ടുണ്ട്. നഗരത്തിലെ മുറബ്ബ പൊലീസ് സ്റ്റേഷനു എതിർ വശമുള്ള ബസ് സ്റ്റോപ് ഉൾപ്പെടെ ഏതാനും ചില സ്റ്റോപ്പുകൾ റദ്ദാക്കിയിട്ടുമുണ്ട്. റദ്ദാക്കിയ ബസ്സ്റ്റോപ്പുകളിൽ നോട്ടീസ് പതിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.