ജ​യി​ൽ​മോ​ചി​ത​നായ ത​ട​വു​കാ​ര​ൻ ബ​ന്ധു​വിനെ ആ​ശ്ലേ​ഷി​ക്കു​ന്നു. ഷാ​ർ​ജ പൊ​ലീ​സ്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച ചി​ത്രം

പി​ഴ​ത്തു​ക സ​ന്ന​ദ്ധ സം​ഘ​ട​ന അ​ട​ച്ചു; ഷാ​ർ​ജ​യി​ൽ ഒ​മ്പ​തു​ ത​ട​വു​കാ​രെ വി​ട്ട​യ​ച്ചു

ഷാ​ർ​ജ: സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ അ​ക​പ്പെ​ട്ട്​ ജ​യി​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഒ​മ്പ​തു​ ത​ട​വു​കാ​രെ ഷാ​ർ​ജ പൊ​ലീ​സ്​ വി​ട്ട​യ​ച്ചു. യൂ​നി​ഫൈ​ഡ്​ ജി.​സി.​സി ഇ​ൻ​മേ​റ്റ്​ വീ​ക്കി​നോ​ട​നു​ബ​ന്ധി​ച്ച്​ യു.​എ.​ഇ​യി​ലെ സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ഫ​റാ​ജ്​ ഫ​ണ്ട്​ ത​ട​വു​കാ​രു​ടെ പി​ഴ​ത്തു​ക​ക​ൾ അ​ട​ച്ച​തോ​ടെ​യാ​ണ്​ മോ​ച​നം സാ​ധ്യ​മാ​യ​ത്. മൊ​ത്തം 2,91,000 ദി​ർ​ഹ​മാ​ണ്​ ഫ​റാ​ജ്​ ഫ​ണ്ട്​ അ​ട​ച്ച​തെ​ന്ന്​ ഷാ​ർ​ജ പൊ​ലീ​സ്​ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ മേ​ജ​ർ ജ​ന​റ​ൽ സൈ​ഫ്​ സാ​രി അ​ൽ ശം​സി പ​റ​ഞ്ഞു.

ജി.​സി.​സി ഇ​ൻ​മേ​റ്റ്​ വീ​ക്കി​ന്‍റെ ഭാ​ഗ​മാ​യി​ ഡി​സം​ബ​ർ 27ന്​ ​ന​ട​ത്തി​യ ‘ഓ​പ​ൺ ഡേ’ ​പ​രി​പാ​ടി​യി​ൽ ജ​യി​ൽ​മോ​ചി​ത​രാ​യ ത​ട​വു​കാ​രും ബ​ന്ധു​ക്ക​ളും സം​ഗ​മി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി ജ​യി​ലി​ലെ ഗ്ലാ​സ്​ പാ​ന​ലി​നു​ പി​ന്നി​ൽ​നി​ന്ന്​ മാ​ത്രം ബ​ന്ധു​ക്ക​ളെ കാ​ണാ​ൻ അ​വ​സ​രം ല​ഭി​ച്ച​വ​ർ​ക്കാ​ണ്​ പു​തു​വ​ത്സ​ര​സ​മ്മാ​ന​മാ​യി ഷാ​ർ​ജ പു​നി​റ്റീ​വ്​ ആ​ൻ​ഡ്​ ക​റ​ക്ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ മോ​ച​നം സാ​ധ്യ​മാ​ക്കി​യ​ത്. നി​ര​വ​ധി സം​രം​ഭ​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​മി​ട്ട്​ ത​ട​വു​കാ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന്​ സ​ജീ​വ​മാ​യ നീ​ക്ക​ങ്ങ​ളാ​ണ്​ ഷാ​ർ​ജ പു​നി​റ്റീ​വ്​ ആ​ൻ​ഡ്​ ക​റ​ക്ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഡി​പ്പാ​ർ​ട്മെ​ന്‍റ് ആ​സ്​​ഥാ​ന​ത്ത്​ ന​ട​ന്ന ച​ട​ങ്ങി​ൽ ഡ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ്​ പൊ​ലീ​സ്​ ഓ​പ​റേ​ഷ​ൻ ബ്രി​ഗേ​ഡി​യ​ർ അ​ഹ​മ്മ​ദ്​ ഹാ​ജി അ​ൽ സ​ർ​ക്ക​ൽ, റി​സോ​ഴ്​​സ്​ ആ​ൻ​ഡ്​ സ​പ്പോ​ർ​ട്ട്​ സ​ർ​വി​സ​സ്​ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ബ്രി​ഗേ​ഡി​യ​ർ അ​ബ്​​ദു​ല്ല ഇ​ബ്രാ​ഹിം ബി​ൻ നാ​സ​ർ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Nine prisoners released in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT