അബൂദബി: ഓൺലൈനിൽ ഷോപ്പിങ് നടത്തുന്നവർ പബ്ലിക് വൈഫൈ നെറ്റ്വർക്കുകൾ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന് അബൂദബി ഡിജിറ്റൽ അതോറിറ്റിയുടെ മുന്നറിയിപ്പ്. പൊതു വൈഫൈ വഴി ഓൺലൈൻ ഷോപ്പിങ് നടത്തുന്നവരെ ഹാക്കിങ് ചെയ്യാനുള്ള സാധ്യത കൂടുതലാണ്. സൈബർ ആക്രമണത്തിന് ഇരയാകാമെന്നും അധികൃതർ മുന്നറിയിപ്പു നൽകുന്നു. അതുകൊണ്ട് വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക് (വി.പി.എൻ) ഉപയോഗിക്കാൻ അധികൃതർ ഉപദേശിച്ചു. സ്വന്തം ഫോണിലെ ഇൻറർനെറ്റ് ഷെയർ ചെയ്തുപയോഗിക്കാമെന്നല്ലാതെ പൊതു സ്ഥലങ്ങളിലെ വൈഫൈ ഉപയോഗിക്കരുത്.
ഡിജിറ്റൽ ഷോപ്പിങ് സൈറ്റുകൾ വിശ്വസനീയവും സുരക്ഷിതവുമാണെന്ന് ഉറപ്പുവരുത്താനും അധികൃതർ ഷോപ്പർമാരെ ഉപദേശിച്ചു, വെബ്സൈറ്റ് വിലാസത്തിെൻറ തുടക്കത്തിൽ 'httsps' ഉണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ഏറ്റവും എളുപ്പമുള്ള മാർഗം. 'http' ക്കുശേഷം (എസ്) കാണുന്നില്ലെങ്കിൽ ഇതിനർഥം സൈറ്റ് എൻക്രിപ്റ്റ് ചെയ്തിട്ടില്ലെന്നാണ്. ഇത് ഉപഭോക്തൃ ഡേറ്റ സുരക്ഷിതമായിരിക്കില്ലെന്നതിെൻറ സൂചനയാണെന്ന് അബൂദബി ഡിജിറ്റൽ അതോറിറ്റി ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയുള്ള ഇടപാടുകളും നിയമലംഘനത്തിനുള്ള സാധ്യതയുള്ളതാണ്. ഡേറ്റ അപകടത്തിലാക്കുന്നതിന് ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമുകളിൽ വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കണം. ഓൺലൈൻ തട്ടിപ്പിനു വിധേയമായാൽ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതിന് സംഭവത്തെക്കുറിച്ച് ബന്ധപ്പെട്ട അധികാരികളെ ഉടൻ അറിയിക്കണമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
വ്യക്തിഗത വിവരങ്ങളുടെ സ്വകാര്യതയും സുരക്ഷയും കാത്തുസൂക്ഷിക്കാൻ ഡേറ്റ പങ്കിടുന്ന ആപ്ലിക്കേഷനുകളുടെയും സൈറ്റുകളുടെയും വിവര സുരക്ഷാനയങ്ങൾ വായിക്കുകയും മനസ്സിലാക്കുകയും ചെയ്യണം. ഒരു ഉറപ്പുമില്ലാതെ വ്യക്തിഗത വിവരങ്ങൾ കൈമാറിയാൽ ചതിക്കുഴിയിൽ പെടുമെന്ന മുൻവിധിയും തിരിച്ചറിവും ശ്രദ്ധിക്കേണ്ടതിെൻറ പ്രാധാന്യത്തെക്കുറിച്ചും അധികൃതർ ചൂണ്ടിക്കാട്ടി. ഫോണിലെ ബ്ലൂടൂത്ത് സൗകര്യം ഓഫാക്കുക. മറ്റൊരു ഉപകരണത്തിലേക്ക് കണക്റ്റുചെയ്യാൻ ആവശ്യമുള്ളപ്പോൾ മാത്രമേ ബ്ലൂടൂത്ത് ഓണാക്കാവൂ എന്നും അധികൃതർ ഓർമിപ്പിച്ചു. ഇലക്ട്രോണിക് ഇടപാടുകളിലൂടെ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ അബൂദബി പൊലീസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
വ്യാജവും വിശ്വസനീയമല്ലാത്തതുമായ ഓൺലൈൻ സ്റ്റോറുകൾ കൈകാര്യം ചെയ്യരുത്. ബാങ്ക് കാർഡുകൾ അല്ലെങ്കിൽ ബാങ്ക് അക്കൗണ്ടുകൾ വഴി പണം മോഷ്ടിക്കുന്നതിന് ഇടയാക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു. അബൂദബി പൊലീസിെൻറ 'അമാൻ' സേവനം ഒരു സുരക്ഷ ആശയവിനിമയ ചാനലാണ്. കുറ്റകൃത്യങ്ങൾ സംഭവിക്കുന്നതിനുമുമ്പ് തടയുന്നതിൽ അമാെൻറ സഹായം അഭ്യർഥിക്കാൻ കമ്യൂണിറ്റി അംഗങ്ങളെ അനുവദിക്കുന്നു. പൂർണമായ രഹസ്യാത്മകതയോടെ 8002626 എന്ന ടോൾ ഫ്രീ നമ്പറിലോ അല്ലെങ്കിൽ 2828 നമ്പറിൽ ടെക്സ്റ്റ് സന്ദേശങ്ങൾ വഴിയോ aman@adpolice.gov.ae എന്ന ഇ-മെയിൽ വഴിയോ അല്ലെങ്കിൽ അബൂദബി പൊലീസ് ജനറൽ കമാൻഡിെൻറ സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ പൊതുജനങ്ങൾക്ക് അമാൻ സേവനം ആവശ്യപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.