ദുബൈ: സ്വന്തം ദേശത്ത് പിറക്കാനുള്ള കുഞ്ഞിെൻറ സ്വാതന്ത്ര്യം ഉറപ്പാക്കി, ആ കുഞ്ഞ് പിറക്കും മുൻപേ പിതാവ് യാത്രയായി. ദുബൈയിലെ സ്വകാര്യ കമ്പനി എൻജിനീയറും രക്തദാന കൂട്ടായ്മകളുടെ സംഘാടകനുമായിരുന്ന കോഴിക്കോട് പേരാമ്പ്ര സ്വദേശി നിതിൻ ചന്ദ്രൻ (29) ആണ് ഹൃദയാഘാതം മൂലം ദുബൈയിൽ മരിച്ചത്.
േകാവിഡ് ലോക്ഡൗണിൽ വിമാനങ്ങൾ മുടങ്ങിയ ഘട്ടത്തിൽ തന്നെപ്പോലുള്ള ഗർഭിണികൾക്ക് നാട്ടിലേക്കുള്ള മടക്ക യാത്രക്ക് അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ച ആതിരയാണ് ഭാര്യ. യൂത്ത് കോൺഗ്രസ് അനുഭാവിയായ നിതിൻ കൂടി മുൻകൈയെടുത്താണ് കേസിനുവേണ്ടി പരിശ്രമങ്ങൾ നടത്തിയത്. വിഷയം ‘ഗൾഫ് മാധ്യമം’ ഉൾപ്പെടെ പത്രമാധ്യമങ്ങൾ പ്രാധാന്യപൂർവം ചർച്ചയാക്കിയതോടെ ദുബൈയിൽ നിന്നുള്ള ആദ്യ വിമാനത്തിൽ തന്നെ ആതിരയുടെ യാത്ര സാധ്യമാവുകയായിരുന്നു.
ആതിര നാട്ടിലേക്ക് മടങ്ങിയ ശേഷവും ലോക്ഡൗണിൽ പ്രയാസപ്പെടുന്നവർക്ക് ഭക്ഷണം എത്തിക്കുവാനും രക്ത ലഭ്യത കുറവുള്ള ആശുപത്രികളിൽ ദാതാക്കളെ എത്തിക്കുവാനുമുൾപ്പെടെ റിലീഫ് പ്രവർത്തനങ്ങൾക്കായി ഒാടി നടക്കുകയായിരുന്നു ഇദ്ദേഹം. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.