ദുബൈ: നാസ് സ്പോർട്സ് ടൂർണമെൻറിനായി പരിശീലനം നടത്തി വന്ന അൽ വത്ബ സൈക്കിൾ ക്ല ബ് അംഗം മിസ്ന അബ്ദുല്ലാ അലി എന്ന 22 കാരി വാഹനമിടിച്ചു മരിച്ച കേസിൽ സ്വദേശി ഡ്രൈവർക്ക് ആറു മാസം തടവും 12000 ദിർഹം പിഴയും വിധിച്ചു. ഇതിനു പുറമെ യുവതിയുടെ കുടുംബത്തിന് രണ്ടു ലക്ഷം ദിർഹമ ദിയാധനവും നൽകണമെന്ന് ദുബൈ ട്രാഫിക് കോടതി വിധിച്ചു. ഇക്കഴിഞ്ഞ മെയ് 23ന് രാത്രിയാണ് മെയ്ദാൻ മേഖലയിൽ വെച്ച് അപകടം സംഭവിച്ചത്.
കാലഹരണപ്പെട്ട രജിസ്ട്രേഷനും അനുമതിയില്ലാതെ മാറ്റങ്ങൾ വരുത്തിയ എഞ്ചിനുമുള്ള വാഹനത്തിൽ അമിത വേഗത്തിൽ പോയ യുവാവാണ് മിസ്നയെ ഇടിച്ചിട്ടത്. മരണത്തിനിടയാക്കിയ അപകടം, വസ്തുവകകളുടെ നാശം, കാലാവധി കഴിഞ്ഞ വാഹമോടിക്കൽ, അനുമതിയില്ലാതെ വാഹനത്തിൽ മാറ്റങ്ങൾ വരുത്തൽ, കറുത്ത ടിൻറ് പതിക്കൽ, മത്സരയോട്ടം നടത്തൽ എന്നീ കുറ്റങ്ങളാണ് ഡ്രൈവർക്കെതിരെ ചുമത്തിയിരുന്നത്.
രണ്ടു ലക്ഷം ദിർഹം യുവതിയുടെ കുടുംബത്തിന് നൽകാൻ ജത്തരവിട്ട ജഡ്ജ് അഹ്മദ് ഫാത്തി സലാമ ഇയാളുടെ ലൈസൻസ് മൂന്നു വർഷത്തേക്ക് പിടിച്ചുവെക്കാനും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.