ദുബൈ: ഒഡെപെക് മുഖേന യു.എ.ഇയിലെ വിവിധ സ്ഥാപനങ്ങളിലേക്ക് സ്ട്രക്ചറൽ സ്റ്റീൽ എസ്റ്റിമേഷൻ ആൻഡ് ഡിസൈൻ എൻജിനീയർ, സ്ട്രക്ചറൽ സ്റ്റീൽ ഫാബ്രിക്കേറ്റർ, സ്ട്രക്ചറൽ സ്റ്റീൽ ടെക്കല ഡീറ്റേലർ, സെയിൽസ് മാനേജർ/ എൻജിനീയർ, ഇലക്ട്രോ മെക്കാനിക് ടെക്നീഷ്യൻ, എയർലസ് പെയിന്റർ, എയർ പെയിന്റർ, സ്റ്റീൽ മെറ്റൽ ഫാബ്രിക്കേറ്റർ, മിഗ് വെൽഡർ, ഫിറ്റർ, എയർലസ് ആട്ടോ പെയിന്റർ, ഡെന്റർ, ഹൈഡ്രോളിക് മെക്കാനിക്ക് എന്നീ തസ്തികകളിൽ ഉദ്യോഗാർഥികളെ നേരിട്ട് റിക്രൂട്ട് ചെയ്യുന്നു.
ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയവും 35 വയസ്സിൽ താഴെ പ്രായവുമുള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. തിരുവനന്തപുരം വഴുതക്കാട് കാർമൽ ടവറിലെ അഞ്ചാം നിലയിലുള്ള ഒഡെപെക് ഓഫിസിൽ ജൂൺ നാലിന് രാവിലെ 9.30ന് സർട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in. ഫോൺ: 047-2329440/41/42/43/45.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.