ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ പ്ര​ധാ​ന ഓ​ഫി​സ്

നി​യ​മ​ലം​ഘ​ക​ർ പൊ​തു​മാ​പ്പ് പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം

ദു​ബൈ: യു.​എ.​ഇ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പ്​ അ​വ​സാ​നി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ നി​യ​മ​ലം​ഘ​ക​ർ എ​ത്ര​യും വേ​ഗ​ത്തി​ൽ പൊ​തു​മാ​പ്പ്​ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് ദു​ബൈ (ജി.​ഡി.​ആ​ർ.​എ​ഫ്.​എ) അ​റി​യി​ച്ചു.

അ​ന​ധി​കൃ​ത താ​മ​സ​ക്കാ​ർ​ക്ക് ശി​ക്ഷ കൂ​ടാ​തെ രാ​ജ്യം വി​ടാ​നോ രേ​ഖ​ക​ൾ ശ​രി​യാ​ക്കി രാ​ജ്യ​ത്ത് തു​ട​രാ​നോ അ​നു​വ​ദി​ക്കു​ന്ന പൊ​തു​മാ​പ്പ് ഈ ​മാ​സം 31ന് ​അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ മു​ന്ന​റി​യി​പ്പ്. യു.​എ.​ഇ സ​ർ​ക്കാ​റി​ന്‍റെ പൊ​തു​മാ​പ്പ് ഒ​രു വ​ലി​യ അ​വ​സ​ര​മാ​ണ്.

രാ​ജ്യ​ത്ത് നി​യ​മ​ലം​ഘ​ക​രാ​യി തു​ട​രു​ന്ന​വ​ർ ഈ ​ആ​നു​കൂ​ല്യം ഉ​പ​യോ​ഗി​ച്ച് വേ​ഗ​ത്തി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി നി​യ​മ​പ​ര​മാ​യ തു​ട​ർ​ച്ച ഉ​റ​പ്പാ​ക്ക​ണം.

അ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി കാ​ലാ​വ​ധി​ക്കു​ള്ളി​ൽ രാ​ജ്യം വി​ടു​ന്ന​വ​ർ​ക്ക് യു.​എ.​ഇ​യി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന​തി​ൽ ത​ട​സ്സ​മി​ല്ലെ​ന്നും വ​കു​പ്പ് ആ​വ​ർ​ത്തി​ച്ചു. സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് തു​ട​ങ്ങി​യ പൊ​തു​മാ​പ്പ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഇ​തി​ന​കം നി​ര​വ​ധി പേ​രാ​ണ് വി​സ നി​യ​മ​വി​ധേ​യ​മാ​ക്കി​യ​ത്.

കൂ​ടാ​തെ ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ർ പി​ഴ ഒ​ന്നും കൂ​ടാ​തെ സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങു​ക​യും ചെ​യ്തു. ഒ​ക്ടോ​ബ​ർ 31ന് ​ശേ​ഷം നി​യ​മം ലം​ഘി​ച്ച്​ രാ​ജ്യ​ത്ത് തു​ട​ർ​ന്നാ​ൽ വ​ലി​യ​രീ​തി​യി​ലു​ള്ള ശി​ക്ഷാ​ന​ട​പ​ടി​ക​ൾ ഏ​റ്റു​വാ​ങ്ങേ​ണ്ടി​വ​രു​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി. പൊ​തു​മാ​പ്പ്​ ഇ​ള​വ്​ നീ​ട്ടി​ല്ലെ​ന്ന്​ അ​ധി​കൃ​ത​ർ നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

പൊ​തു​മാ​പ്പ് ന​ട​പ​ടി​ക​ൾ​ക്കാ​യി വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ദു​ബൈ​യി​ലു​ള്ള​ത്. എ​മി​റേ​റ്റി​ലെ 86 അ​മ​ർ സെ​ന്‍റ​റു​ക​ളി​ലും അ​ൽ അ​വീ​റി​ലെ നി​യ​മ​ലം​ഘ​ക​രു​ടെ സെ​റ്റി​ൽ​മെ​ന്‍റ്​ പ​രി​ഹാ​ര​കേ​ന്ദ്ര​ത്തി​ലും സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ണ്.

മു​ൻ​കാ​ല വി​സ ദു​ബൈ ആ​ണെ​ങ്കി​ൽ നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ (എ​മി​റേ​റ്റ്സ് ഐ.​ഡി ഇ​ല്ലാ​ത്ത​വ​ർ) അ​ൽ അ​വീ​ർ പൊ​തു​മാ​പ്പ് കേ​ന്ദ്ര​ത്തി​ലേ​ക്കാ​ണ് പോ​കേ​ണ്ട​ത്. ഇ​വി​ടെ​നി​ന്ന് ആ​ദ്യം ബ​യോ​മെ​ട്രി​ക് രേ​ഖ​ക​ൾ ന​ൽ​ക​ണം. പി​ന്നീ​ട് അ​വി​ടെ​ത​ന്നെ​യു​ള്ള ആ​മ​ർ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ ഔ​ട്ട്‌​പാ​സി​ന് അ​പേ​ക്ഷ ന​ൽ​കാം.

എ​മി​റേ​റ്റ്സ് ഐ.​ഡി കൈ​വ​ശ​മു​ള്ള ആ​ളു​ക​ൾ നേ​രി​ട്ട് ദു​ബൈ​യി​ലെ ആ​മ​ർ കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​യി എ​ക്സി​റ്റ് പാ​സി​ന്​ അ​പേ​ക്ഷി​ക്കാം.

അ​തി​നൊ​പ്പം വി​സ നി​യ​മ​ലം​ഘ​ക​രാ​യി ക​ഴി​യു​ന്ന​വ​ർ​ക്ക് രാ​ജ്യ​ത്ത് വീ​ണ്ടും തു​ട​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കി​ൽ പു​തി​യ ഒ​രു ജോ​ലി ക​ണ്ടെ​ത്തി, വ​ർ​ക്ക് പെ​ർ​മി​റ്റ് നേ​ടി ആ​മ​ർ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന്​ പു​തി​യ വി​സ​ക്ക് അ​പേ​ക്ഷി​ക്കാം. പൊ​തു​മാ​പ്പ് സേ​വ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ത് അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും 8005111 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ജി.​ഡി.​ആ​ർ.​എ​ഫ്.​എ അ​റി​യി​ച്ചു.

Tags:    
News Summary - Offenders should use amnesty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.