പ്രത്യേക വിമാനത്തിൽ ദുബൈയിൽ തിരിച്ചെത്തിയ ആരോഗ്യ പ്രവർത്തകർ 

ഇന്ത്യയിൽനിന്ന്​ പ്രത്യേക വിമാനത്തിൽ 95 ആരോഗ്യ പ്രവർത്തകരെത്തി

ദുബൈ: യാത്രാവിലക്കിനെ തുടർന്ന്​ ഇന്ത്യയിൽ കുടുങ്ങിയ 95 ആരോഗ്യ പ്രവർത്തകർ പ്രത്യേക വിമാനത്തിൽ ദുബൈയിൽ തിരിച്ചെത്തി.

ദുബൈ ആരോഗ്യ വിഭാഗത്തി​െൻറ പ്രത്യേക അനുമതിയോടെ സുലേഖ ആശുപത്രി ജീവനക്കാരാണ്​ തിരി​ച്ചെത്തിയത്​. കഴിഞ്ഞ മൂന്നുമാസമായി ഇന്ത്യയിൽ കുടുങ്ങിയ ഡോക്​ടർമാർ, നഴ്​സുമാർ, മറ്റു ആശുപത്രി ജീവനക്കാർ എന്നിവരടങ്ങുന്ന സംഘമാണ്​ തിരിച്ചെത്തിയതെന്ന്​ ആശുപത്രി അധികൃതർ വാർത്തക്കുറിപ്പിൽ അറിയിച്ചു. ഇവരുടെ കുടുംബാംഗങ്ങളും വിമാനങ്ങളിലുണ്ടായിരുന്നു.

ജൂലൈ 9, 10, 12 തീയതികളിലാണ്​ കൊച്ചി, ബംഗളൂരു, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്നായി വിമാനങ്ങൾ പറന്നത്​. സ്​ഥാപനത്തി​െൻറ ഫലപ്രദമായ ആശയവിനിമയവും ആരോഗ്യ അധികാരികൾ‌, എയർലൈൻ‌സ്, ജീവനക്കാർ എന്നിവരുമായുള്ള ഏകോപനവും വഴിയാണ്​ യാത്ര സുഗമമായതെന്ന്​ ആശുപത്രി എച്ച്​.ആർ വിഭാഗം സീനിയർ ഡയറക്​ടർ വിജയ സെൻ പറഞ്ഞു. ഇന്ത്യയിൽ നിന്ന്​ എത്തിയവർക്ക്​ ആശുപത്രി ഹോം ക്വാറൻറീൻ സംവിധാനവും ഒരുക്കി.

ഏപ്രിൽ അവസാനം ആരംഭിച്ച യാത്രാവിലക്കിനെ തുടർന്ന്​ നിരവധി പേരാണ്​ ഇന്ത്യയിൽ നിന്ന്​ തിരിച്ചുവരാനാകാതെ നാട്ടിൽ കുടുങ്ങിയത്​. ഗോൾഡൻ, സിൽവർ, ബിസിനസ്​, ഇൻവെസ്​റ്റർ വിസയുള്ളവർക്ക്​ മാത്രമാണ്​ നിലവിൽ തിരിച്ചുവരാൻ കഴിയുന്നത്​. അതിനിടെയാണ്​ ആരോഗ്യ ജീവനക്കാരെ തിരിച്ചെത്തിക്കാൻ പ്ര​ത്യേക അനുമതി നൽകിയത്​.

തിരിച്ചെത്താൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അനിവാര്യ സാഹചര്യത്തിൽ സേവനം ചെയ്യാൻ സാഹചര്യമൊരുക്കിയ സ്​ഥാപനത്തോടും അധികൃതരോടും നന്ദിയുണ്ടെന്നും മടങ്ങിയെത്തിയവർ പ്രതികരിച്ചു.

Tags:    
News Summary - On a special flight from India 95 health workers arrived

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT