ദുബൈ: അങ്കമാലി എൻ.ആർ.ഐ അസോസിയേഷനായ ആൻറിയയുടെ ഈ വർഷത്തെ ഓണാഘോഷമായ ‘വർണോത്സവം’ ഒക്ടോബർ 13ന് അജ്മാൻ കൾചറൽ സെന്ററിൽ നടക്കും.
വർണോത്സവത്തിന്റെ ഭാഗമായി നടക്കുന്ന സാംസ്കാരിക സമ്മേളനം ചലച്ചിത്ര താരം നരേൻ ഉദ്ഘാടനം ചെയ്യും. ആൻറിയ പ്രസിഡന്റ് ലിജി റെജി അധ്യക്ഷത വഹിക്കും.
രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ആഘോഷ പരിപാടികളിൽ അങ്കമാലി മുനിസിപ്പാലിറ്റിയിലെയും പരിസരത്തുള്ള 12 പഞ്ചായത്തുകളിലെയും ആയിരത്തി ഇരുനൂറിലേറെ പേർ പങ്കെടുക്കും.
മഹാബലിയും കഥകളി ഉൾപ്പെടെയുള്ള കലാരൂപങ്ങളും അണിനിരക്കുന്ന സാംസ്കാരിക ഘോഷയാത്ര, മലയാളി കുടുംബം, മലയാളി മങ്ക, കേരള പുരുഷൻ, വടംവലി, പൂക്കള മത്സരങ്ങൾ, ആൻറിയ വർണത്തുമ്പികൾ എന്ന പേരിൽ നടത്തുന്ന കുട്ടികളുടെ പ്രത്യേക പരിപാടി, ശിങ്കാരിമേളം, അംഗങ്ങളുടെ കലാപരിപാടികൾ, ഓണസദ്യ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.