‘വൺ ബില്യൺ മീൽസ്​’; വർഷം മുഴുവൻ സംഭാവന നൽകാം

ദു​ബൈ: ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ദ​രി​ദ്ര ജ​ന​ങ്ങ​ളി​ലേ​ക്ക്​ സ​ഹാ​യ​മെ​ത്തി​ക്കു​ന്ന ‘വ​ൺ ബി​ല്യ​ൻ മീ​ൽ​സ്​’​പ​ദ്ധ​തി വ​ർ​ഷം മു​ഴു​വ​ൻ തു​ട​രും. റ​മ​ദാ​ന്​ തൊ​ട്ടു​മു​മ്പ്​ ആ​രം​ഭി​ച്ച കാ​മ്പ​യി​നി​ൽ ല​ക്ഷ്യം​വെ​ച്ച തു​ക ല​ഭി​ച്ചു​വെ​ങ്കി​ലും സം​ഭാ​വ​ന സ്വീ​ക​രി​ക്കു​ന്ന​ത്​ തു​ട​രു​മെ​ന്ന് മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തൂം ഗ്ലോ​ബ​ൽ ഇ​നി​ഷ്യേ​റ്റി​വ്​​സ്​ (എം.​ബി.​ആ​ർ.​ജി.​ഐ) സി.​ഇ.​ഒ ഡോ. ​അ​ബ്​​ദു​ൽ ക​രീം അ​ൽ ഉ​ല​മ പ​റ​ഞ്ഞു.

ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ സു​സ്ഥി​ര​മാ​യ ഭ​ക്ഷ്യ​സ​ഹാ​യ സം​വി​ധാ​ന​മാ​യി പ​ദ്ധ​തി​യെ പ​രി​വ​ർ​ത്തി​പ്പി​ക്കു​ക​യാ​ണ്​ ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം പ്ര​ഖ്യാ​പി​ച്ച ‘വ​ൺ ബി​ല്യ​ൺ മീ​ൽ​സ്​’ പ​ദ്ധ​തി​യി​ലെ സം​ഭാ​വ​ന 107.5 കോ​ടി ദി​ർ​ഹം പി​ന്നി​ട്ടി​ട്ടു​ണ്ട്. തു​ട​ർ​ന്ന്​ 25 കോ​ടി ദി​ർ​ഹം ശൈ​ഖ്​ മു​ഹ​മ്മ​ദ്​ സ്വ​ന്തം ഫ​ണ്ടാ​യും അ​നു​വ​ദി​ച്ചി​രു​ന്നു. പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ വ്യ​ക്തി​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, ബി​സി​ന​സു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ 1.8 ല​ക്ഷ​ത്തി​ല​ധി​കം ദാ​താ​ക്ക​ളി​ൽ​നി​ന്നാ​ണ് റ​മ​ദാ​നി​ൽ സം​ഭാ​വ​ന​ക​ൾ ല​ഭി​ച്ച​ത്. റ​മ​ദാ​നി​ന്​ ശേ​ഷ​വും സം​ഭാ​വ​ന സ്വീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ വ​ർ​ഷം മു​ഴു​വ​ൻ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക്​ സ​ഹാ​യ​മെ​ത്തി​ക്കാ​ൻ സാ​ധി​ക്കും.

ക​ഴി​ഞ്ഞ വ​ർ​ഷം ആ​രം​ഭി​ച്ച പ​ദ്ധ​തി​യി​ൽ 50 രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണ്​​ സ​ഹാ​യ​മെ​ത്തി​ച്ച​ത്. 2030ഓ​ടെ പ​ട്ടി​ണി തു​ട​ച്ചു​നീ​ക്കാ​നു​ള്ള യു.​എ​ന്നി​ന്‍റെ ല​ക്ഷ്യ​ത്തെ പി​ന്തു​ണ​ക്കു​ക​യെ​ന്ന​തും പ​ദ്ധ​തി​യു​ടെ പ്ര​ചോ​ദ​ന​മാ​ണ്. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കും പ​ദ്ധ​തി​യി​ലേ​ക്ക്​ സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​നാ​വും. ഭ​ക്ഷ​ണ​പ്പൊ​തി​ക​ളാ​യും വൗ​ച്ച​റു​ക​ളാ​യു​മാ​ണ്​ ആ​ളു​ക​ളി​ലേ​ക്ക്​ എ​ത്തു​ക.

2020ൽ 10 ​മി​ല്യ​ൺ മീ​ൽ​സ്​ പ​ദ്ധ​തി​യും 2021ൽ 100 ​മി​ല്യ​ൺ മീ​ൽ​സ്​ കാ​മ്പ​യി​നും ന​ട​പ്പാ​ക്കി​യി​രു​ന്നു. ഇ​തെ​ല്ലാം ജ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത​തോ​ടെ​യാ​ണ്​ ക​ഴി​ഞ്ഞ വ​ർ​ഷം മു​ത​ൽ ശ​ത​കോ​ടി ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ എ​ന്ന പ​ദ്ധ​തി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​ത്​.

10 ദി​ർ​ഹ​മാ​ണ്​ ഏ​റ്റ​വും കു​റ​ഞ്ഞ സം​ഭാ​വ​ന തു​ക. 1 billionmeals.ae എ​ന്ന വെ​ബ്​​സൈ​റ്റ്​ വ​ഴി തു​ക കൈ​മാ​റാം. അ​ല്ലെ​ങ്കി​ൽ എ​മി​റേ​റ്റ്​​സ്​ എ​ൻ.​ബി.​ഡി​യു​ടെ പ്ര​ത്യേ​ക ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ലേ​ക്ക്​ പ​ണം അ​യ​ച്ചും സം​ഭാ​വ​ന ചെ​യ്യാം. മൊ​ബൈ​ൽ ഫോ​ണി​ലെ ബാ​ല​ൻ​സി​ൽ​നി​ന്ന്​ തു​ക അ​ട​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വ​ലി​യ സം​ഭാ​വ​ന ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്​ കാ​ൾ​സെ​ന്‍റ​റി​ലെ 8009999 ന​മ്പ​റി​ലേ​ക്ക്​ വി​ളി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - 'One Billion Meals'; Donations can be made throughout the year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.