സ്​കൂൾ തുറക്കുന്നതിന്​ മുന്നോടിയായി ബസുകളിൽ അണുനശീകരണം നടത്തുന്നു

സ്​കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം; സ്​മാർട്ട്​ ബസുകൾ തയാർ

ദു​ബൈ: സ്​​കൂ​ളു​ക​ൾ തു​റ​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ വി​ദ്യാ​ർ​ഥി​ക​ളെ സു​ര​ക്ഷി​ത​മാ​യി സ്​​കൂ​ളി​ലും താ​മ​സ​സ്​​ഥ​ല​ങ്ങ​ളി​ലു​മെ​ത്തി​ക്കാ​ൻ സ്​​മാ​ർ​ട്ട്​ ബ​സു​ക​ൾ ത​യാ​റാ​യി. കു​ട്ടി​ക​ളു​ടെ​യും ബ​സി​െൻറ​യും ച​ല​ന​ങ്ങ​ൾ ര​ക്ഷി​താ​ക്ക​ൾ​ക്ക് നി​രീ​ക്ഷി​ക്കാ​നും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ നേ​രി​ടാ​നും ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ്​ ബ​സു​ക​ൾ ഒ​രു​ക്കി​യ​ത്. ദു​ബൈ​യി​ലെ 21 സ്​​കൂ​ളു​ക​ളി​ലാ​യി 18608 വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ ബ​സ്​ യാ​ത്ര​ക്ക് ഡി.​ടി.​സി​യി​ൽ​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്. 400 സ്​​മാ​ർ​ട്ട്​ ബ​സു​ക​ൾ​ സ​ർ​വി​സ്​ ന​ട​ത്തും. എ​ന്നാ​ൽ, മ​റ്റു​ചി​ല എ​മി​റേ​റ്റു​ക​ളി​ൽ സ്​​കൂ​ളു​ക​ൾ തു​റ​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. ദു​ബൈ​യി​ൽ ര​ക്ഷി​താ​ക്ക​ളു​ടെ താ​ൽ​പ​ര്യ​മ​നു​സ​രി​ച്ച്​ ഓ​ൺ​ലൈ​ൻ പ​ഠ​ന​മോ ക്ലാ​സ്​ മു​റി​ക​ളി​ലെ പ​ഠ​ന​മോ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കി​യി​ട്ടു​ണ്ട്. അ​വ​ധി​ക്കാ​ല​ത്തി​നു​ശേ​ഷം ഈ ​മാ​സം അ​വ​സാ​ന​മാ​ണ്​ സ്​​കൂ​ൾ തു​റ​ക്കു​ന്ന​ത്.

വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കും​വി​ധം ര​ക്ഷി​താ​ക്ക​ൾ​ക്ക്​ ആ​ത്മ​വി​ശ്വാ​സം പ​ക​രു​ന്ന രീ​തി​യി​ലാ​ണ്​ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യെ​ടു​ത്ത​തെ​ന്ന്​ ഡി.​ടി.​സി ഓ​പ​റേ​ഷ​ൻ​സ്​ ഡ​യ​റ​ക്​​ട​ർ മ​ർ​വാ​ൻ അ​ൽ സ​റൂ​നി പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ളെ ഇ​റ​ക്കി​യ​ശേ​ഷ​വും ബ​സി​ൽ ക​യ​റ്റു​ന്ന​തി​നു​ മു​മ്പും അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തും. ഇ​തി​ന്​ ​ഷെ​ഡ്യൂ​ൾ ത​യാ​റാ​ക്കും. ബ​സി​ൽ 50 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​​മാ​ത്ര​മേ പ്ര​വേ​ശ​നം ഉ​ണ്ടാ​വൂ. എ​ല്ലാ കു​ട്ടി​ക​ളു​ടെ​യും ശ​രീ​രോ​ഷ്​​മാ​വ്​ പ​രി​ശോ​ധി​ക്കും.

മു​ന്നൊ​രു​ക്ക​ങ്ങ​ളി​ൽ ര​ക്ഷി​താ​ക്ക​ൾ സം​തൃ​പ്​​ത​രാ​ണെ​ന്ന​തി​െൻറ തെ​ളി​വാ​ണ്​ കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്. 408 ഡ്രൈ​വ​ർ​മാ​ർ​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കി​യി​ട്ടു​ണ്ട്. 129 വ​നി​ത ജീ​വ​ന​ക്കാ​ർ ബ​സി​ൽ ഉ​ണ്ടാ​വും. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ എ​ങ്ങി​നെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന്​ ഇ​വ​ർ​ക്ക്​ പ​രി​ശീ​ല​നം ന​ൽ​കി​യി​ട്ടു​ണ്ട്. ദു​ബൈ കോ​ർ​പ​റേ​ഷ​ൻ ഫോ​ർ ആം​ബു​ല​ൻ​സാ​ണ്​ പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. കു​ട്ടി​ക​ളെ​യും ബ​സി​നെ​യും പ്ര​ത്യേ​ക ഡി​വൈ​സി​െൻറ സ​ഹാ​യ​ത്തോ​ടെ ട്രാ​ക് ചെ​യ്യും. അ​ത്യാ​വ​ശ്യ ഘ​ട്ട​ത്തി​ൽ സ​ഹാ​യ​ത്തി​നാ​യി എ​മ​ർ​ജ​ൻ​സി ബ​ട്ട​നു​ണ്ട്. കാ​മ​റ, സെ​ൻ​സ​ർ, ജി.​പി.​എ​സ്​, റേ​ഡി​യോ ഫ്രീ​ക്വ​ൻ​സി ഐ​ഡ​ൻ​റി​ഫി​ക്കേ​ഷ​ൻ എ​ന്നി​വ​യും ഉ​ണ്ടാ​കും.

ബ​സ്​ സ​ർ​വി​സു​ക​ൾ​ക്കാ​യി ര​ക്ഷി​താ​ക്ക​ൾ​ക്ക്​ https://schoolbus.dubaitaxi.ae/parentportal എ​ന്ന ലി​ങ്ക്​ വ​ഴി ര​ജി​സ്​​റ്റ​ർ ചെ​യ്യാം. ഇ​തു​വ​ഴി ര​ക്ഷി​താ​ക്ക​ൾ​ക്കും കു​ട്ടി​ക​ളു​ടെ​യും ബ​സി​െൻറ​യും ച​ല​ന​ങ്ങ​ൾ ഫോ​ൺ വ​ഴി നി​രീ​ക്ഷി​ക്കാ​ൻ ക​ഴി​യും. ഡി.​ടി.​സി സ്​​കൂ​ൾ ബ​സ്​ ആ​പ്പ്​ വ​ഴി​യാ​ണ്​ ഈ ​സൗ​ക​ര്യം ഒ​രു​ക്കി​യ​തെ​ന്നും മ​ർ​വാ​ൻ അ​ൽ സ​റൂ​നി പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.