പ്രതിപക്ഷമില്ലാത്ത ജനാധിപത്യം നാം സ്വപ്​നം കണ്ടിട്ടില്ല –ഉമ്മൻചാണ്ടി

അബൂദബി: പ്രതിപക്ഷമില്ലാത്ത ജനാധിപത്യത്തെ നാം ഒരിക്കലും സ്വപ്നം ക​ണ്ടിട്ടില്ലെന്ന്​ കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. അബൂദബി ഇസ്​ലാമിക്​ സ​​െൻററിൽ തവനൂർ മണ്ഡലം കെ.എം.സി.സി പ്രവർത്തനോദ്​ഘാടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
‘84ലെ പാർലമ​​െൻറ്​ തെരഞ്ഞെടുപ്പിൽ അദ്വാനിയും മുരളി മനോഹർ ജോഷിയുമടക്കം ഉന്നത നേതാക്കൾ തോറ്റ്​ ബി.ജെ.പി രണ്ട്​ എം.പിമാരിലൊതുങ്ങിയപ്പോ​ഴും ബി.ജെ.പി മുക്​ത ഭാരതം എന്ന മുദ്രാവാക്യം നമ്മൾ വിളിച്ചിട്ടില്ല. 

ബി​.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിച്ചതി​​​െൻറ ഫലമായി അധികാരം ലഭിച്ചപ്പോൾ കോൺഗ്രസ്​ മുക്​ത ഭാരതം എന്ന മുദ്രാവാക്യമാണ്​ ബി.ജെ.പി ഉയർത്തുന്നത്​. 
ജനാധിപത്യത്തെ തകർക്കുക എന്നതാണ്​ ബി.ജെ.പിയുടെ ലക്ഷ്യം. നന്ദ്രേമോദി എന്തും ചെയ്യാൻ മടിക്കില്ല. ഇന്ത്യയിൽ സഹിഷ്​ണുത നഷ്​ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രിക്ക്​ സഹിഷ്​ണുത നഷ്​ടപ്പെട്ടാൽ എന്തായിരിക്കും സ്​ഥിതിയെന്നും ഉമ്മൻചാണ്ടി ചോദിച്ചു. 
അതിവേഗം ബഹുദൂരം പിന്നോട്ടടിക്കാനുള്ള മാർഗമെന്താണെന്നാണ്​ ഇപ്പോൾ കേരളം ഭരിക്കുന്നവർ ആലോചിക്കുന്നതെന്ന്​ പരിപാടി ഉദ്​ഘാടനം ചെയ്​ത പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ​െഎ.ടി ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങളെ കുറിച്ചായിരുന്നു യു.ഡി.എഫ്​ ഭരണകാലത്ത്​ ജനങ്ങൾ ചർച്ച ചെയ്​ത്​ കൊണ്ടിരുന്നത്​. അന്നത്തേതല്ലാത്ത ഒരു പദ്ധതിയും പുതുതായി അവതരിപ്പിക്കാൻ ഇടതുപക്ഷ സർക്കാറിന്​ സാധിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

Tags:    
News Summary - oommen chandy-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.