ദുബൈ: പാനൂർ കൂരാറയിലെ കൂരാറ ജുമാ മസ്ജിദ്, ബദർ ജുമാ മസ്ജിദ്, ദാറുൽ അമാൻ മസ്ജിദ് യു.എ.ഇ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു. ദുബൈ ലാൻഡ് മാർക്ക് ഹോട്ടലിൽ വെച്ച് കുട്ടികൾക്കായി കലാ, സാഹിത്യ മത്സരങ്ങൾ അരങ്ങേറി. മൗലീദ് പാരായണവും നടന്നു. സമാപന സമ്മേളനത്തിൽ ടി. അഷ്റഫ് അധ്യക്ഷത വഹിച്ചു. നിയാസ് കടയപ്രം ഉദ്ഘാടനം ചെയ്തു.
സഈദ് അബ്ദുൽകരീം നൂറാനി മദഹ് പ്രഭാഷണവും എം.എം സമീർ അനുസ്മരണ പ്രസംഗവും നടത്തി. മഹറൂഫ് കടയപ്രം, കെ. അനസ്, സജീർ കൊട്ടൊറൻ, സി.എച്ച്. നാസർ, എം.പി. റംഷാദ്, ഖാദർ നെല്ലേരി എന്നിവർ സംസാരിച്ചു. കെ.പി. സിറാജ് സ്വാഗതവും സി.എം. ഷബീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.