ദുബൈ: പ്രചര ചാവക്കാട് യു.എ.ഇ ‘സ്വപ്നാടന’മെന്ന പേരില്‍ വിവിധ എമിറേറ്റുകളില്‍നിന്നുള്ള വീട്ടുജോലിക്കാര്‍ക്കായി വിനോദയാത്ര സംഘടിപ്പിച്ചു. ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് യാത്ര സംഘടിപ്പിച്ചത്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 150ഓളം മലയാളികളായ വീട്ടുജോലിക്കാരുമായി ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍നിന്ന് ഫുജൈറയിലെ പ്രകൃതിരമണീയമായ ഫാമിലേക്ക് യാത്രതിരിച്ച ലക്ഷ്വറി ബസുകള്‍ക്ക് പ്രചരയുടെ വനിത വിഭാഗവും റേഡിയോ ഏഷ്യ 94.7 എഫ്.എം പ്രോഗാം ഡയറക്ടര്‍ സിന്ധു ബിജുവും സംയുക്തമായി ഫ്ലാഗ്ഓഫ് നല്കി.
ഫെബ്രുവരി നാലിന് ഞായറാഴ്ച രാവിലെ വിനോദയാത്രയോടനുബന്ധിച്ച് നടന്ന കലാപരിപാടികളില്‍ ഗാനങ്ങളും നൃത്തനൃത്യങ്ങളുമായി എല്ലാവരും സജീവമായി പങ്കെടുത്തു. പരിപാടിയുടെ ഇടവേളകളില്‍ നടത്തിയ കൂപ്പണ്‍ നറുക്കെടുപ്പിലൂടെ വിലപിടിപ്പുള്ള സമ്മാനങ്ങൾക്കൊപ്പം പങ്കെടുത്ത എല്ലാവർക്കും പ്രചരയുടെ സമ്മാനകിറ്റുകളും നല്കി. യാത്രയുടെ ഉദ്ഘാടനം പ്രചര ചാവക്കാട് ചെയര്മാന് കെ.വി. സുശീലന് നിര്‍വഹിച്ചു. വൈകുന്നേരം ആറിന് സമാപിച്ച യാത്രക്ക് പ്രചര ചാവക്കാട് വനിത വിഭാഗം അംഗങ്ങളായ ഷൈനി ഷാജി, സന്ധ്യ സുനില്‍, ജസീല ഫിറോസ്, ഷാനു ഫാറൂഖ്, ഷീന അലാവുദ്ദീന്‍, ഷെഹ്നി ഷെഹീര്‍, രോഷ്ന അഭിരാജ്, ഷാനിദ അന്‍വര്‍, ഷെല്‍ജി പ്രജീഷ്, രുക്സാന ബക്കര്‍, ശജീല സോളന്‍ എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.