ദുബൈ: ലോകത്തിലെ ഏറ്റവും വലിയ ഖുർആൻ കാണാൻ ആഗ്രഹിക്കുന്നവർക്ക് എക്സ്പോ 2020യിലേക്ക് വരാം. പാകിസ്താൻ കലാകാരൻ ഷാഹിദ് റസ്സാമാണ് മഹാമേളയിലേക്ക് ഖുർആനുമായി എത്തുന്നത്.
8.5 അടി ഉയരവും 6.5 അടി വീതിയുമുള്ള ഖുർആനാണ് ഒരുക്കുന്നത്. 550 പേജുള്ള ഖുർആെൻറ ഒരു പേജിൽ 150 വാക്കുകൾ ഉണ്ടാകും. കറാച്ചിയിൽ നിർമാണം പൂർത്തിയായി വരുന്നു. നിലവിൽ 6.74 അടി ഉയരവും 4.11 അടി വീതിയും 6.69 ഇഞ്ച് കട്ടിയുമുള്ള ഖുർആനാണ് ഗിന്നസ് റെക്കോഡിലുള്ളത്. 552.74 കിലോ വരുന്ന ഇതിന് 632 പേജുകളുണ്ട്. ഷാഹിദിെൻറ ഖുർആൻ അലുമിനിയം കാൻവാസിലാണ് ഒരുങ്ങുന്നത്. ഗോൾഡ് േപ്ലറ്റ് ചെയ്തായിരിക്കും അക്ഷരങ്ങൾ നിരത്തുക. ആദ്യമായാണ് ഗോൾഡ് േപ്ലറ്റ് ചെയ്ത ഖുർആൻ ഇറക്കുന്നത് എന്നാണ് അവകാശവാദം. സാധാരണ, പേപ്പറിലോ തുണിയിലോ തുകലിലോ ആണ് ഖുർആൻ തയാറാക്കുന്നത്. മുൻ യു.എ.ഇ പ്രവാസി കൂടിയാണ് ഷാഹിദ്. നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ കലാകാരനാണ് ഷാഹിദ് റസ്സാം. അഞ്ചു വർഷം മുേമ്പ ഖുർആെൻറ ജോലികൾ ആരംഭിച്ചിരുന്നു. 2000ൽ അൽഐനിലെ യു.എ.ഇ യൂനിവേഴ്സിറ്റിയിൽ നിന്ന് ആർട്ടിസ്റ്റ് ഓഫ് ദ ഇയർ പുരസ്കാരം നേടിയിരുന്നു. അലുമിനിയത്തിലും ഗോൾഡ് േപ്ലറ്റിലുമായി അല്ലാഹുവിെൻറ 99 നാമങ്ങൾ എഴുതി ശ്രദ്ധേയനായിരുന്നു.
ദുബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന പാകിസ്താനി ബിസിനസുകാരൻ ഇർഫാൻ മുസ്തഫയുടെ സഹായത്തോടെയാണ് ഷാഹിദിെൻറ ഖുർആൻ എക്സ്പോയിൽ പ്രദർശിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.