ബ​ലി​പെ​രു​ന്നാ​ൾ: അ​ജ്​​മാ​നി​ൽ 166 ത​ട​വു​കാ​ർ​ക്ക്​ മോ​ച​നം

അ​ജ്മാ​ന്‍: യു.​എ.​ഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും അ​ജ്മാ​ൻ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഹു​മൈ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ നു​ഐ​മി 166 ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കു​ന്നു. ബ​ലി​പെ​രു​ന്നാ​ള്‍ മു​ന്‍നി​ര്‍ത്തി​യാ​ണ് ന​ട​പ​ടി. ശി​ക്ഷാ കാ​ലാ​വ​ധി​യി​ല്‍ ന​ല്ല പെ​രു​മാ​റ്റം പ്ര​ക​ട​മാ​ക്കി​യ​വ​രെ​യാ​ണ് മോ​ചി​പ്പി​ക്കു​ന്ന​ത്.

ശി​ക്ഷ ക​ഴി​ഞ്ഞ് മോ​ചി​ത​രാ​യ ആ​ളു​ക​ൾ സ​മൂ​ഹ​ത്തി​ലേ​ക്കും പൊ​തു​ജീ​വി​ത​ത്തി​ലേ​ക്കും മ​ട​ങ്ങി​വ​രാ​നും ത​ട​വു​കാ​ർ അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങി​വ​രു​ന്ന​തി​ലൂ​ടെ ഈ​ദി​ന്റെ സ​ന്തോ​ഷം പൂ​ർ​ത്തി​യാ​കാ​നും ക​ഴി​യ​ട്ടെ​യെ​ന്ന് അ​ജ്മാ​ൻ ഭ​ര​ണാ​ധി​കാ​രി ആ​ശം​സി​ച്ചു. ഭ​ര​ണാ​ധി​കാ​രി​യു​ടെ ന​ട​പ​ടി ആ​ഘോ​ഷ​വേ​ള​യി​ല്‍ അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളി​ല്‍ സ​ന്തോ​ഷം ന​ല്‍കു​വാ​ന്‍ ഇ​ട​യാ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അ​ജ്മാ​ന്‍ പൊ​ലീ​സ് ക​മാ​ണ്ട​ര്‍ ഇ​ന്‍ ചീ​ഫ് മേ​ജ​ര്‍ ജ​ന​റ​ല്‍ ശൈ​ഖ് സു​ല്‍ത്താ​ന്‍ ബി​ന്‍ അ​ബ്ദു​ല്ല അ​ല്‍ നു​ഐ​മി പ​റ​ഞ്ഞു. ത​ട​വി​ന് ശേ​ഷ​മു​ള്ള ജീ​വി​തം സ​ന്തോ​ഷ​ക​ര​മാ​യി​രി​ക്ക​ട്ടെ​യെ​ന്ന് അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.

Tags:    
News Summary - pardon more than 166 prisoners for Eid Al Adha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.