ബലിപെരുന്നാൾ: അജ്മാനിൽ 166 തടവുകാർക്ക് മോചനം
text_fieldsഅജ്മാന്: യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി 166 തടവുകാരെ മോചിപ്പിക്കുന്നു. ബലിപെരുന്നാള്‍ മുന്‍നിര്‍ത്തിയാണ് നടപടി. ശിക്ഷാ കാലാവധിയില്‍ നല്ല പെരുമാറ്റം പ്രകടമാക്കിയവരെയാണ് മോചിപ്പിക്കുന്നത്.
ശിക്ഷ കഴിഞ്ഞ് മോചിതരായ ആളുകൾ സമൂഹത്തിലേക്കും പൊതുജീവിതത്തിലേക്കും മടങ്ങിവരാനും തടവുകാർ അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങിവരുന്നതിലൂടെ ഈദിന്റെ സന്തോഷം പൂർത്തിയാകാനും കഴിയട്ടെയെന്ന് അജ്മാൻ ഭരണാധികാരി ആശംസിച്ചു. ഭരണാധികാരിയുടെ നടപടി ആഘോഷവേളയില്‍ അവരുടെ കുടുംബങ്ങളില്‍ സന്തോഷം നല്കുവാന് ഇടയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അജ്മാന് പൊലീസ് കമാണ്ടര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി പറഞ്ഞു. തടവിന് ശേഷമുള്ള ജീവിതം സന്തോഷകരമായിരിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.