ഷാ​ര്‍ജ​യി​ല്‍ ചി​ല​യിടങ്ങളി​ല്‍ പാ​ര്‍ക്കി​ങ് സൗ​ജ​ന്യ​മ​ല്ല

ഷാ​ര്‍ജ: റ​മ​ദാ​നി​ല്‍ ഷാ​ര്‍ജ​യി​ലെ ചി​ല​പ്ര​ധാ​ന ജ​ന​വാ​സ മേ​ഖ​ല​ക​ളി​ല്‍ പാ​ര്‍ക്കി​ങ് സൗ​ജ​ന്യ​മാ​യി​രി​ക്കു​ക​യി​ല്ല. വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍ക്ക് ചെ​യ്യു​ന്ന​തി​ന് മു​മ്പ് പ്ര​ദേ​ശ​ത്ത് പാ​ര്‍ക്കി​ങു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ബോ​ഡു​ക​ള്‍ കൃ​ത്യ​മാ​യി വാ​യി​ച്ച് മ​ന​സി​ലാ​ക്കി വേ​ണം വാ​ഹ​ന​ങ്ങ​ള്‍ നി​റു​ത്താ​ന്‍. അ​ല്ലാ​ത്ത​പ​ക്ഷം പി​ഴ ന​ല്‍കേ​ണ്ടി​വ​രും.

അ​ല്‍ മ​ജാ​സി​ലെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ഇ​ത്ത​രം ബോ​ഡു​ക​ള്‍ സ്ഥാ​പി​ച്ച് ന​ഗ​ര​സ​ഭ​യു​ടെ പാ​ര്‍ക്കി​ങ് നി​യ​മ​ങ്ങ​ള്‍ പ​ര​സ്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ന​മ​സ്കാ​ര സ​മ​യ​ങ്ങ​ളി​ല്‍ പ​ള്ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കി​ട​ക്കു​ന്ന പെ​യ്ഡ് പാ​ര്‍ക്കി​ങ് മേ​ഖ​ല​ക​ള്‍ സൗ​ജ​ന്യ​മാ​യി​രി​ക്കും.

ബാ​ങ്ക് വി​ളി​ച്ച​തു മു​ത​ല്‍ ഒ​രു മ​ണി​ക്കൂ​റാ​യി​രി​ക്കും സൗ​ജ​ന്യം. രാ​ത്രി ന​മ​സ്കാ​ര​മാ​യ ത​റാ​വീ​ഹി​െ​ൻ​റ സ​മ​യ​ത്തും സൗ​ജ​ന്യ​മാ​യി വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍ക്കു​ചെ​യ്യാം. എ​ന്നാ​ല്‍ ഇ​തി​നു​ശേ​ഷം ഇ​ത്ത​രം മേ​ഖ​ല​ക​ളി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ നി​റു​ത്തി​യി​ടാ​ന്‍ പ​ണം ന​ല്‍കേ​ണ്ടി​വ​രും.

Tags:    
News Summary - parking-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.