അബൂദബിയിൽ സ്​ത്രീകൾക്ക്​ 182 പാർക്കിങ്​ സ്​ഥലങ്ങൾ അനുവദിച്ചു

അബൂദബി: അബൂദബി എമിറേറ്റിലെ ബഹുനില പാർക്കിങ്​ കെട്ടിടങ്ങളിൽ സ്​ത്രീകൾക്ക്​ മാത്രമായി 182 പാർക്കിങ്​ സ്​ഥലങ്ങൾ അനുവദിച്ചു. 
സ്​ത്രീകളുടെ സ്വകാര്യതക്കും സമയലാഭത്തിനുമായാണ്​ പാർക്കിങ്​ സ്​ഥലങ്ങൾ അനുവദിച്ചതെന്ന്​ അബൂദബി നഗരസഭ^ഗതാഗത വകുപ്പ്​ അറിയിച്ചു. ഇൗ പാർക്കിങ്​ സ്​ഥലങ്ങൾ പിങ്ക്​, വെള്ള നിറങ്ങളിൽ അടയാളപ്പെടുത്തിയിട്ടുണ്ട്​. 
ഹംദാൻ തെരുവിൽ ലിവ സ​​െൻററിന്​ പിന്നിൽ 26, കോർണിഷിൽ 18, ഫാത്തിമ ബിൻത്​ മുബാറക്​ തെരുവിന്​ സമീപം ട്രയാനൻ ഹോട്ടലിന്​ പിന്നിൽ 28, അബൂദബി ആരോഗ്യ അതോറിറ്റിക്ക്​ പിന്നിൽ 18, ലിവ തെരുവിൽ 26, ഖലീഫ ​െതരുവിൽ അൽ നൂർ ആശുപത്രിക്ക്​ പിന്നിൽ 25, അൽ ദാന പ്രദേശത്ത്​ അബൂദബി തവ്​തീൻ കൗൺസിൽ ഒാഫിസിന്​ പിന്നിൽ 41 എന്നിങ്ങനെയാണ്​ സ്​ത്രീകൾക്ക്​ സംവരണം ചെയ്​ത പാർക്കിങ്​ സ്​ഥലങ്ങൾ.
ഇവ പുരുഷന്മാർ ഉപയോഗിക്കുന്നില്ലെന്ന്​ മവാഖിഫി​​​െൻറ പരിശോധകർ ഉറപ്പ്​ വരുത്തും. അനധികൃതമായി പാർക്ക്​ ചെയ്യുന്നവരുടെ വാഹനം കണ്ടുകെട്ടുമെന്നും 500 ദിർഹം പിഴ ഇൗടാക്കുമെന്നും നഗരസഭ മുന്നറിയിപ്പ്​ നൽകി.

Tags:    
News Summary - Parking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.